പുരുഷന്മാർ ഈ 5 കാര്യങ്ങൾ മറച്ചുവയ്ക്കാൻ ഇഷ്ടപ്പെടുന്ന ! കാരണം ഇതാണ്

പങ്കാളികൾ എല്ലാം രഹസ്യങ്ങളും പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ അത് സാധ്യമാകുമോ ? ഇല്ല. പ്രശ്നങ്ങൾ ഒഴിവാക്കാനായും സ്വകാര്യത സംരക്ഷിക്കാനായും പലതും പങ്കാളികൾ മറച്ചുവയക്കും. പൊതുബോധം സൃഷ്ടിച്ച തെറ്റിദ്ധാരണകൾ കൊണ്ടും ഇങ്ങനെ സംഭവിക്കാം. ഇങ്ങനെ കൂടുതലും ഒഴിഞ്ഞുമാറുന്നത് പുരുഷന്മാരാണ് എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുരുഷന്മാർ മറച്ചു വയ്ക്കുന്ന ചില കാര്യങ്ങൾ ഇവയാണ്.

•മറ്റ് സ്ത്രീകളുടെ ഗുണങ്ങൾ

കാഴ്ചയിലോ പെരുമാറ്റത്തിലോ മറ്റു സ്ത്രീകളോട് തോന്നുന്ന ആകർഷണത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ പുരുഷന്മാർ തയാറാകില്ല. അവരുടെ ഗുണങ്ങളെ കുറിച്ച് പറയുന്നത് പങ്കാളിയെ അസ്വസ്ഥമാക്കുകയും അത് ബന്ധത്തെ മോശമായി ബാധിക്കുകയും ചെയ്യുമെന്ന തോന്നലാണ് ഇതിനു കാരണം.

•സാമ്പത്തിക ബുദ്ധിമുട്ടുകൾ

സാമ്പത്തിക പ്രയാസങ്ങള്‍ പങ്കാളിയോട് തുറന്നു പറയാൻ തയാറാകാത്ത നിരവധി പുരുഷന്മാരുണ്ട്. അത് തന്റെ മാത്രം ഉത്തരവാദിത്തം ആണെന്ന ധാരണയിലാണ് ഇവർ മുന്നോട്ടു പോകുന്നത്. ഇക്കാര്യം തുറന്നു പറയുമ്പോൾ താൻ ദുർബലനാണ് എന്ന ചിന്ത പങ്കാളിക്ക് ഉണ്ടാകുമെന്നും ഇവർ കരുതുന്നു.

•ലൈംഗിക പ്രശ്നങ്ങള്‍

ലൈംഗിക കാര്യങ്ങളിലെ അറിവില്ലായ്മയോ, ശാരീരിക പ്രശ്നങ്ങളോ തുറന്നു പറയാൻ പുരുഷന്മാർ ഇഷ്ടപ്പെടുന്നില്ല. ഇത് ഒരു അഭിമാന പ്രശ്നമായാണ് പരും കാണുന്നത്. അതിനാൽ പങ്കാളിയുമായി ഈ വിഷയം സംസാരിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുന്ന പുരുഷന്മാരുണ്ട്.

•മാനസിക ബുദ്ധമുട്ടുകൾ

താന്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ, മാനസിക സമ്മർദങ്ങൾ, ആകുലതകൾ എന്നിവ പങ്കാളിയോട് തുറന്നു പറയാൻ തയാറാവാത്ത പുരുഷന്മാരും നിരവധിയാണ്. പുരുഷനായതിനാൽ താന്‍ ശക്തനായിരിക്കണമെന്നും ഇതെല്ലാം പറഞ്ഞാൽ പങ്കാളിയുടെ മുമ്പിൽ ഒരു ദുർബലനായി മാറുമെന്നുമുള്ള ചിന്തയാണ് ഇവിടെ പ്രവർത്തിക്കുന്നത്.

•പങ്കാളിയിൽ നിന്നുള്ള അസ്വസ്ഥകൾ

അഗാതമായ പ്രണയമുണ്ടെങ്കിലും പങ്കാളിയുടെ ചില പ്രകടനങ്ങൾ പുരുഷന്മാരിൽ അസ്വസ്ഥത സൃഷ്ടിക്കും. ചിലപ്പോൾ തന്റെ പ്രിയതമനെ സന്തോഷിപ്പിക്കാനായി ഉറക്കെ സംസാരിക്കുകയോ നൃത്തം ചെയ്യുകയോ ഒക്കെയാവാം അത്. പക്ഷേ അത് ഇഷ്ടമാകില്ല. എന്നാൽ ഇക്കാര്യം തുറന്നു പറയില്ല. മുഖം ചുളിച്ചോ മിണ്ടാതെയോ ഇരിക്കുകയാവും ചിലരുടെ രീതി.

pathram desk 1:
Leave a Comment