സൈബര്‍ ക്രിമിനലുകളുടെയും ഹാക്കര്‍മാരുടെയും പ്രധാന ലക്ഷ്യമായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ മാറിയിട്ടുണ്ട്. വിവിധങ്ങളായ യുആര്‍എല്ലുകളിലൂടെയും അപകടകാരികളായ ആപ്ലിക്കേഷനുകളിലൂടെയും ഹാക്കര്‍മാര്‍/മാല്‍വെയറുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലും എത്തിയിട്ടുണ്ടാകാം. തേര്‍ഡ്പാര്‍ട്ടി എപികെ ഫയലുകള്‍ വഴിയായി അനാവശ്യ പരസ്യങ്ങളും സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലാത്ത വിവരങ്ങളും നിങ്ങളുടെ ഫോണുകളിലേക്ക് എത്തിക്കാന്‍ ഇത്തരത്തില്‍ ഇവര്‍ക്ക് കഴിയുന്നു.
അപകടകാരികളായ ആപ്ലിക്കേഷനുകള്‍ വഴിയായി നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ബാങ്കിംഗ് അടക്കമുള്ള വിവരങ്ങളും തട്ടിയെടുക്കാന്‍ ഒരു പരിധിവരെ ഇവര്‍ക്ക് സാധിക്കും. ബാങ്കിംഗ് വിവരങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധിയായ ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഈ നീക്കം ചെയ്ത ആപ്ലിക്കേഷനുകള്‍ അതിനോടകം തന്നെ നിരവധിപേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാകാമെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തിലുള്ള ഏതെങ്കിലും ആപ്ലിക്കേഷന്‍ വഴിയായി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ മാല്‍വെയറുകള്‍ കയറിപറ്റിയിട്ടുണ്ടോ എന്ന് മനസിലാക്കുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
പോപ്പ് അപ്പായി പരസ്യങ്ങള്‍ എത്തുക
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ പോപ്പ് അപ്പായി എത്തുന്ന പരസ്യങ്ങളുടെ എണ്ണം കൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഈ പരസ്യങ്ങള്‍ വരുന്നത് ഏത് ആപ്ലിക്കേഷനില്‍ നിന്നാണെന്ന് പരിശോധിക്കുക. ഇത്തരത്തില്‍ വരുന്ന പരസ്യങ്ങളുടെ ഉറവിടം കണ്ടെത്താന്‍ (ആപ്ലിക്കേഷന്‍ കണ്ടെത്താനായില്ലെങ്കില്‍) അതിനര്‍ത്ഥം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ മാല്‍വെയര്‍ കടന്നുകൂടിയെന്നാകാം.
ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും ഐക്കണ്‍ കണ്ടെത്താനാവാത്ത അവസ്ഥ
നിങ്ങള്‍ ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തുവെന്ന് കരുതുക. ഫോണില്‍ ആ ആപ്ലിക്കേഷന്റെ ഐക്കണ്‍ കണ്ടെത്താനായില്ലെങ്കില്‍ ശ്രദ്ധിക്കുക. മാല്‍വെയര്‍ ഫോണില്‍ എത്തിയതിനുള്ള സാധ്യതയുണ്ട്. ഹോം സ്‌ക്രീനില്‍ നിന്ന് ഹൈഡ് ചെയ്യപ്പെടുന്ന തരത്തിലുള്ള മാല്‍വെയര്‍ ഇന്‍ഫെക്ടഡായിട്ടുള്ള ആപ്ലിക്കേഷനാകാം അത്.
ബാറ്ററി ക്ഷമത പെട്ടെന്ന് കുറയുക
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ലൈഫ് പെട്ടെന്ന് കുറയുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. 100 ശതമാനം ചാര്‍ജുള്ള ഫോണിന്റെ ബാറ്ററി രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ 10 ശതമാനത്തിലേക്ക് എത്തുന്നുണ്ടോയെന്ന് പരിശോധിക്കുക. ഇത് മാല്‍വെയര്‍ കടന്നുകൂടിയതിന്റെ ഭാഗമാകാം.
ഇന്റര്‍നാഷണല്‍ നമ്പരുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍
ഇന്റര്‍നാഷണല്‍ നമ്പരുകളില്‍ നിന്നുള്ള ഫോണ്‍ കോളുകളോ മിസ്ഡ് കോളുകളോ നിരന്തരമായി വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.
മൊബൈല്‍ ഡേറ്റയുടെ ഉപയോം
മൊബൈല്‍ ഡേറ്റയുടെ ഉപയോഗം പെട്ടെന്ന് വര്‍ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. അണ്‍ലിമിറ്റഡ് ഡെയ്‌ലി പാക്കേജുകള്‍ ചെയ്തിട്ടും ഡേറ്റ കുറവാണെന്നും ഉപയോഗം പരിശോധിക്കുകയെന്നും നോട്ടിഫിക്കേഷന്‍ വരുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫോണില്‍ മാല്‍വെയര്‍ കടന്നുകൂടിയിട്ടുണ്ടാകാം.
ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യാനാവാത്ത അവസ്ഥ
സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്ലിക്കേഷനുകള്‍ തുറക്കാനാവുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം. തുറന്നുവരുമ്പോഴേയ്ക്കും ആപ്ലിക്കേഷന്‍ ക്ലോസ് ആയി പോവുകയോ അപ്‌ഡേറ്റ് ആവാതിരിക്കുകയോ ചെയ്താല്‍ ശ്രദ്ധിക്കണം.
ആപ്ലിക്കേഷനുകള്‍ തുറന്നുവരാന്‍ കൂടുതല്‍ സമയം എടുക്കുക
ആപ്ലിക്കേഷനുകള്‍ ഒപ്പണായി വരുന്നതിന് കൂടുതല്‍ സമയം എടുക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അതോടൊപ്പം പ്രവര്‍ത്തന സ്പീഡ് കുറഞ്ഞിട്ടുണ്ടെങ്കിലും ശ്രദ്ധിക്കണം.
പരിചിതമല്ലാത്ത ആപ്ലിക്കേഷനുകള്‍ ഫോണില്‍ കണ്ടെത്തിയാല്‍
നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തതല്ലാത്ത ആപ്ലിക്കേഷനുകള്‍ ഫോണില്‍ കണ്ടെത്തിയാല്‍ ശ്രദ്ധിക്കണം. ഇത് മാല്‍വെയര്‍ അറ്റാക്കിന്റെ ഭാഗമാകാം.
Leave a Comment