മോദി പറഞ്ഞ ‘ആ 130 കോടിയില്‍ ഞാനില്ല’; തരംഗമായി ക്യാമ്പയിന്‍

രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ ആരംഭിച്ച ക്യാമ്പയിന്‍ തരംഗമാകുന്നു.

രാമക്ഷേത്ര ശിലാസ്ഥാപനം 500 വര്‍ഷം നീണ്ട കാത്തിരിപ്പാണെന്നും രാജ്യത്തെ 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് സഫലമായതെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ‘ആ 130 കോടി ജനങ്ങളില്‍ ഞാനില്ല’ എന്ന തലക്കെട്ടില്‍ ക്യാമ്പയിന്‍ ആരംഭിച്ചത്.

ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നവരെന്ന് നരേന്ദ്രമോദി പറഞ്ഞ ആ 130 കോടി ജനങ്ങളില്‍ ഞാനില്ല.’-ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രം സ്‌റ്റോറികളിലൂടെയും ഈ ക്യാമ്പയിന്‍ വൈറലായികൊണ്ടിരിക്കുകയാണ്.

സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സിനിമാതാരങ്ങളും തുടങ്ങി നിരവധി പേരാണ് സമാന തലക്കെട്ട് സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

pathram desk 1:
Related Post
Leave a Comment