കോവിഡ്: വിവാഹത്തെക്കാൾ കൂടുതൽ വിവാഹ മോചനം

കുവൈത്തിൽ വിവാഹത്തെക്കാൾ കൂടുതൽ വിവാഹ മോചനം. ലീഗൽ ഡോകുമെന്റേഷൻ വകുപ്പിന്റെ കണക്ക് പ്രകാരം ജൂലൈയിൽ കുവൈത്തിൽ 818 വിവാഹമോചനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവാഹമാകട്ടെ 622.

കുവൈത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് വിവാഹത്തെക്കാൾ കൂടുതൽ വിവാഹമോചനം രേഖപ്പെടുത്തുന്നത്.

കോവിഡ് പശ്ചാത്തലത്തിലെ ലോക്ഡൗൺ കാരണം വിവാഹങ്ങൾ പലതും മാറ്റിവച്ചതാകാം വിവാഹ റജിസ്ട്രേഷൻ കുറയാൻ കാരണമെന്നാണ് കണക്കാക്കുന്നത്.

pathram desk 1:
Related Post
Leave a Comment