വീടിന് മുകളിൽ മരം വീണ് വയനാട്ടിൽ ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

വയനാട്: വീടിന് മുകളിൽ മരം വീണ് വയനാട്ടിൽ ആറ് വയസുകാരി മരിച്ചു. തവിഞ്ഞാൽ വാളാടാണ് സംഭവം. തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛൻ ബാബുവിനും പരുക്കേറ്റു.

കനത്ത മഴയിലാണ് വീടിന് മുകളിലേക്ക് മരം വീണത്. അപകടത്തിൽ ബാബുവിന്റെ ഒരു കാൽ പൂർണമായി നഷ്ടപ്പെട്ടു. ശക്തമായ കാറ്റിലാണ് മരം വീണത്. വീടിനകത്ത് ഉറങ്ങുകയായിരുന്നു ജ്യോതിക. ഇന്നലെ രാത്രിയോടെയാണ് സംഭവം. പരുക്കേറ്റ ബാബു ചികിത്സയിലാണ്.

മഴയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ വൈത്തിരിയിലും മാനന്തവാടിയിലും അടക്കം ആരംഭിച്ചിട്ടുണ്ട്. അതിശക്തമായ മഴയാണ് പല മേഖലകളിലും റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട്- ഊട്ടി റൂട്ടിൽ മരം വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

pathram desk 1:
Related Post
Leave a Comment