കോട്ടയം ജില്ലയിൽ ഇന്ന് 23 പേർക്ക് കോവിഡ്‌ ഇതിൽ 21 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം :ജില്ലയില്‍ 23 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു രണ്ടു പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലും നാലു പേര്‍ കുറിച്ചി ഗ്രാമപഞ്ചായത്തിലും മൂന്നു പേര്‍ ഏറ്റുമാനൂരിലും ഉള്ളവരാണ്.

ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം ജില്ലക്കാരായ 107 പേര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. നിലവില്‍ 486 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1370 പേര്‍ക്ക് രോഗം ബാധിച്ചു. 881 പേര്‍ രോഗമുക്തരായി. പുതിയതായി 1123 പരിശോധനാ ഫലങ്ങളാണ് വന്നത്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 119 പേരും വിദേശ രാജ്യങ്ങളില്‍നിന്ന് വന്ന 81 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 199 പേരും ഉള്‍പ്പെടെ 399 പേര്‍ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആകെ 9396 പേരാണ് ക്വാറന്‍റൈയിനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
=======
സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
——
1.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അതിരമ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി(3).

2.നേരത്തെ രോഗം സ്ഥിരീകരിച്ച വീട്ടമ്മയുടെ ഭര്‍ത്താവായ അതിരമ്പുഴ സ്വദേശി(56)

3.രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിയുടെ മകള്‍(24)

4.അതിരമ്പുഴ അമലഗിരി സ്വദേശിനി(87)

5.രോഗം സ്ഥിരീകരിച്ച അതിരമ്പുഴ അമലഗിരി സ്വദേശിനിയുടെ മകള്‍(50)

6.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(51)

7.അതിരമ്പുഴയിലെ ഓട്ടോറിക്ഷ ഡ്രൈവറായ അതിരമ്പുഴ സ്വദേശി(39)

8.കോട്ടയത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി(40)

9.അയ്മനം ഒളശ്ശ സ്വദേശി(26)

10.നേരത്തെ രോഗം സ്ഥിരീകരിച്ച മാഞ്ഞൂര്‍ സ്വദേശിനിയുടെ ഭര്‍ത്താവ്(68)

11.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(70).

12.ഏറ്റുമാനൂര്‍ പേരൂര്‍ കവലയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഏറ്റുമാനൂര്‍ സ്വദേശി(50)

13.നഴ്സിംഗ് വിദ്യാര്‍ഥിനിയായ ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി(22)

14.കുറിച്ചി സ്വദേശിനി(33)

15.കുറിച്ചി നീലംപേരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(7)

16.കുറിച്ചി നീലംപേരൂര്‍ സ്വദേശിനി (55)

17.കുറിച്ചി സ്വദേശി(33)

18.ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ തൃക്കൊടിത്താനം സ്വദേശിനി(48)

19.വൈക്കത്തെ കള്ളുഷാപ്പ് ജീവനക്കാരനായ ടിവി പുരം സ്വദേശി(49)

20.നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ ഭാര്യ(40)

21.തിരുവല്ല കുറ്റൂര്‍ കോണ്‍വെന്‍റിലെ മാടപ്പള്ളി പെരുമ്പനച്ചി സ്വദേശിനിയായ കന്യാസ്ത്രീ(71)

സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍
====
22.സൗദി അറേബ്യയില്‍നിന്നും ജൂലൈ 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഉദയനാപുരം സ്വദേശി(42)

23.ബാംഗ്ലൂരില്‍നിന്ന് ജൂലൈ 27ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(21

pathram desk 1:
Related Post
Leave a Comment