വീട്ടില്‍ അതിക്രമിച്ചു കയറി 75 കാരിയെ 3 ദിവസം പീഡിപ്പിച്ച പ്രതി റിമാന്‍ഡില്‍

മട്ടന്നൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി 75 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാന്‍ഡില്‍. മരുതയിലെ എ.മനോഹരന്‍ (56) ആണു പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണു കേസിനാസ്പദമായ സംഭവം. തുടര്‍ച്ചയായി 3 ദിവസം പ്രതി പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ബന്ധുക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടെയാണു വയോധിക മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മൊഴി രേഖപ്പെടുത്താന്‍ സമയം എടുത്തെന്നും രണ്ടാമതും വൈദ്യ പരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടതായും പരാതിക്കാരി ആരോപിച്ചു.

pathram:
Related Post
Leave a Comment