ഭര്‍ത്താവിനെ ബന്ദിയാക്കി അമ്മയെയും മകളെയും ആറംഗസംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി

ബുര്‍ഹാന്‍പുര്‍: അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി അക്രമിസംഘം. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ഷാപ്പുര്‍ പ്രദേശത്താണ് സംഭവം. ഭര്‍ത്താവിനെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം, നാല്‍പതുകാരിയായ ഭാര്യയെയും 12 വയസ്സുള്ള മകളെയും ആയുധധാരികളായ ആറംഗസംഘം സമീപത്തെ വയലില്‍വച്ച് ക്രൂര പീ!ഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് ഖാര്‍ഗോണ്‍ റേഞ്ച് ഡിഐജി തിലക് സിങ് പറഞ്ഞു.

മഹാരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന ബോദാര്‍ലി ഗ്രാമത്തിലാണു സംഭവം. വീട്ടില്‍നിന്ന് പണവും മൊബൈല്‍ ഫോണടക്കമുള്ള സാധനങ്ങളും അക്രമിസംഘം അപഹരിച്ചു. കുറ്റവാളികളെ പിടികൂടാനായി അയല്‍ സംസ്ഥാനത്തെ ബുള്‍ദാന, ജല്‍ഗാവ് എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ പൊലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു.

കൂട്ടബലാത്സംഗം (376 ഡി), തടവില്‍പാര്‍പ്പിക്കുക (347), തട്ടിക്കൊണ്ടുപോകുക(363), പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഷാപ്പുര്‍ പൊലീസ് ഇന്‍ചാര്‍ജ് സഞ്ജയ് പതക് അറിയിച്ചു.

FOLLOW US PATHRAMONLINE

pathram:
Related Post
Leave a Comment