വയനാട്ടില്‍ സമ്പര്‍ക്ക രോഗബാധിതര്‍ ഇന്നും കൂടുതല്‍; ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ്; ഇതില്‍ 44 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് (01.08.20) 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 44 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങില്‍ നിന്നു വന്നവരാണ്. 5 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 670 ആയി. ഇതില്‍ 318 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 341 പേര്‍ ജില്ലയിലും 10 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍- 2, വാളാട് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍- 31, ആരോഗ്യ പ്രവര്‍ത്തകര്‍- 3, ബത്തേരി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് -1, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി വന്നത്- 5, നൂല്‍പ്പുഴ സമ്പര്‍ക്കം-1, നാര്‍ക്കോട്ടിക് സെല്‍ ജീവനക്കാരന്‍-1, മറ്റുള്ളവര്‍- 2.

ഗുണ്ടല്‍പേട്ട് പോയിവന്ന പൊഴുതന സ്വദേശി (47), ബാംഗ്ലൂരില്‍ നിന്നും വന്ന എടവക സ്വദേശി (33) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍.

വാളാട് സമ്പര്‍ക്കത്തിലുള്ളവര്‍: വാളാട് സ്വദേശികളായ മൂന്ന് കുട്ടികളടക്കം 11 പുരുഷന്മാരും 15 സ്ത്രീകളും, വെള്ളമുണ്ട സ്വദേശികളായ രണ്ടുപേര്‍ (56, 46), കരിങ്കുറ്റി സ്വദേശികളായ രണ്ടുപേര്‍(49, 15), എടവക സ്വദേശി (71).

നൂല്‍പ്പുഴ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള വടുവഞ്ചാല്‍ സ്വദേശി (35), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി വന്ന വാരാമ്പറ്റ സ്വദേശികളായ രണ്ട് സ്ത്രീകളും (39, 15), മൂന്നു പുരുഷന്മാരും (19, 43, 27), പനമരം സ്വദേശികളായ രണ്ട് ആംബുലന്‍സ് െ്രെഡവര്‍മാര്‍ (50, 29), കോഴിക്കോട് സ്വകാര്യ ആശുപത്രി ജീവനക്കാരി മുള്ളന്‍കൊല്ലി സ്വദേശി (25), ബത്തേരി സ്വകാര്യ സ്ഥാപനത്തിലെ സമ്പര്‍ക്കത്തില്‍ പെട്ട ചെതലയം സ്വദേശി (22), നാര്‍ക്കോട്ടിക് സെല്ലിലെ ജീവനക്കാരനായ വരദൂര്‍ സ്വദേശി (33), പനി മൂലം ആശുപത്രിയില്‍ ചികിത്സക്കെത്തിയ മാനന്തവാടി സ്വദേശി (41), തൃശ്ശിലേരി സ്വദേശി (67) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായ മറ്റുള്ളവര്‍.

രോഗമുക്തി നേടിയവര്‍:

തൊണ്ടര്‍നാട് (46), അമ്പലവയല്‍ 24), ബാബലി (39), വെള്ളമുണ്ട (21), കണിയാമ്പറ്റ (22) സ്വദേശികളാണ് ഇന്ന് രോഗമുക്തി നേടിയത്

247 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (01.08) പുതുതായി നിരീക്ഷണത്തിലായത് 247 പേരാണ്. 160 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2840 പേര്‍. ഇന്ന് വന്ന 51 പേര്‍ ഉള്‍പ്പെടെ 355 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1016 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 21245 സാമ്പിളുകളില്‍ 20260 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 19590 നെഗറ്റീവും 670 പോസിറ്റീവുമാണ്.

pathram:
Related Post
Leave a Comment