രക്ഷിക്കാമോ: ഡോക്ടറുടെ യാചന കേൾക്കാതെ കാഴ്ചക്കാർ; ഒടുവിൽ മരണം

പത്തനംതിട്ട: തിരുവല്ല വളഞ്ഞമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് കാഴ്ചക്കാരായി വഴിയാത്രക്കാര്‍. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് ആരോപണം. ഇടിച്ച കാറിന്‍റെ ഉടമ അപകടസ്ഥലത്ത് കൂടിയവരോട് രക്ഷിക്കാമോ എന്ന് ചോദിച്ചിട്ടും പ്രതികരിച്ചില്ലെന്നു ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

തലവടി സ്വദേശി ജിബു ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് തലവടി സ്വദേശി ജെഫിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. ബിംബിയുടെ കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. അപകടശേഷം യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റാൻ ഇരുപത് മിനിറ്റോളം വൈകിയതായി സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. തുടർന്നു ഇതുവഴി വന്ന കാറിൽ പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബു മരിച്ചു.

pathram desk 1:
Related Post
Leave a Comment