സ്വപ്നയെ രക്ഷിക്കാന്‍ സിപിഎം അഭിഭാഷക സംഘത്തെ നിയോഗിച്ചു?

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌നയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത് സംശയകരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പോലീസ് കസ്റ്റഡിയില്‍ സ്വപ്നയെ കേസ് പഠിപ്പിക്കാനാണ് ശ്രമം. ഇതിനായി സി.പി.എം നീക്കങ്ങള്‍ ആരംഭിച്ചു. സി.പി.എമ്മിനെ സഹായിക്കാനുള്ള അഭിഭാഷകരുടെ സംഘം എറണാകുളത്ത് നിയോഗിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനകള്‍ ജനശ്രദ്ധ തിരിക്കാനാണ്. ബി.ജെ.പിക്ക് കോണ്‍ഗ്രസില്‍ നിന്നും സര്‍സംഘ് ചാലകിന്റെ ആവശ്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ഇന്നു മുതല്‍ പവാസ സമരം ആരംഭിക്കുകയാണ്. തിരുവനന്തപുരത്ത് ഒ.രാജഗോപാല്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എംപി ഉദ്ഘാടനം ചെയ്തു. ഈ മാസം 18ന് എറണാകുളത്ത് കെ.സുരേന്ദ്രന്‍ ഉപവാസം അനുഷ്ഠിക്കും.

pathram:
Leave a Comment