ചപ്പാത്തി വിഷം: അഡീഷണല്‍ സെഷന്‍സ് ജഡ്ജിയും മകനും മരിച്ചു

മധ്യപ്രദേശ്: ചപ്പാത്തി മാവില്‍ വിഷം കലര്‍ത്തി മധ്യപ്രദേശില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയേയും മകനേയും കൊലപ്പെടുതത്തി. ജഡ്ജി ബെതുല്‍ മഹേന്ദ്ര ത്രിപാഠിയും മകനുമാണ് മരിച്ചത്. വീടിന്റെ ഐശ്വര്യത്തിനായി പൂജിച്ച് നല്‍കിയ ചപ്പാത്തി മാവില്‍ വിഷം കലര്‍ത്തുകയായിരുന്നു. ജൂലൈ 20ന് ഈ മാവ് കൊണ്ട് പാകം ചെയ്ത ചപ്പാത്തിയാണ് ജഡ്ജിയും രണ്ട് മക്കളും കഴിച്ചത്. ജഡ്ജിയുടെ ഭാര്യയാകട്ടെ അരി കൊണ്ടുള്ള ഭക്ഷണം കഴിച്ചത് കൊണ്ട് രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.

ചപ്പാത്തി കഴിച്ചതിന് പിന്നാലെ ജഡ്ജിയും മക്കളും ഛര്‍ദിക്കാന്‍ തുടങ്ങി. ആരോഗ്യം മോശമായതോടെ ജൂലൈ 23നാണ് മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ 25ന് നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മൂത്ത മകന്‍ അന്ന് തന്നെ മരിച്ചു. ജഡ്ജി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇളയ മകന്റെ ആരോഗ്യനില തൃപ്തികരമാണ്.

ജഡ്ജിയെയും കുടുംബത്തെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ധ്യ സിങ് വിഷം കലര്‍ന്ന ഗോതമ്പ് മാവ് നല്‍കിയതെന്ന് എസ്പി സിമാല പ്രസാദ് പറഞ്ഞു. സന്ധ്യയും ജഡ്ജിയും സുഹൃത്തുക്കളായിരുന്നു. ജഡ്ജിയുടെ കുടുംബം ജഡ്ജിക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെ കഴിഞ്ഞ നാല് മാസമായി സന്ധ്യക്ക് ഇദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ നിരാശയായി ജഡ്ജിയെയും കുടുംബത്തെയും വകവരുത്താന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു സന്ധ്യ. പൂജിച്ച ഗോതമ്പ് മാവ് പാകം ചെയ്ത് കഴിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും മാറുമെന്ന് പറഞ്ഞാണ് സന്ധ്യ ജഡ്ജിക്ക് വിഷം കലര്‍ത്തിയ ഗോതമ്പ് നല്‍കിയതെന്നും എസ്പി പറഞ്ഞു.

സന്ധ്യയെയും ഡ്രൈവര്‍ സഞ്ജുവിനെയുമാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ?ഗുഢാലോചനയില്‍ പങ്കാളികളായ ദേവിലാല്‍, മുബിന്‍ ഖാന്‍, കമല്‍ എന്നിവരെയും പിന്നാലെ പിടികൂടി. ഒളിവിലായിരുന്ന മന്ത്രവാദി ബാബാ രംദയാലിനെയും സംഭവത്തില്‍ അറസ്റ്റ് ചെയ്തു

pathram desk 1:
Related Post
Leave a Comment