എറണാകുളം ജില്ലയിൽ ഇന്ന് 34 പേർക്ക് കോവിഡ്‌

എറണാകുളം:ജില്ലയിൽ ഇന്ന് 34 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ*

1. എറണാകുളത്തു ചികിത്സ ആവശ്യത്തിനായി എത്തിയ മാലിദ്വീപ് സ്വദേശി (50)
2. ദമാമിൽ നിന്നെത്തിയ പാറക്കടവ് സ്വദേശി (37)
3. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിനി (54)

*സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ*

4. ആലങ്ങാട് സ്വദേശി (60)
5. വാഴക്കുളം സ്വദേശി (84)
6. കാലടി സ്വദേശി (18)
7. കാലടി സ്വദേശി (52)
8. രണ്ടു വയസ്സുള്ള കളമശ്ശേരി സ്വദേശിനിയായ കുട്ടി
9. ആറുമാസം പ്രായമുള്ള നായരമ്പലം സ്വദേശിയായ കുട്ടി
10. അശമന്നൂർ സ്വദേശിനി (50)
11. എടത്തല സ്വദേശിനി (10)
12. നായരമ്പലം സ്വദേശി (33)
13. നായരമ്പലം സ്വദേശി (68)
14. അങ്കമാലി, തുറവൂർ സ്വദേശി (60)
15. എടത്തല സ്വദേശിനി (57)
16. ചൂർണിക്കര സ്വദേശി (44)
17. അങ്കമാലി, തുറവൂർ സ്വദേശിനി (50)
18. അശമന്നൂർ സ്വദേശി(4)
19. അങ്കമാലി, തുറവൂർ സ്വദേശിനി (26)
20. കളമശ്ശേരി സ്വദേശി (51)
21. കൂത്താട്ടുകുളം സ്വദേശിനി (25)
22. ഫോർട്ട് കൊച്ചി സ്വദേശി (38)
23. ആലങ്ങാട് സ്വദേശിനി (58)
24. നായരമ്പലം സ്വദേശി (32)
25. തൃക്കാക്കര സ്വദേശിനി (17)
26. കുന്നുകര സ്വദേശി (36)
27. കുന്നുകര സ്വദേശി (34)
28. നെടുമ്പാശ്ശേരി സ്വദേശിനി (33)
29. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ പിറവം സ്വദേശിനി (46)
30. ഏലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആലുവ സ്വദേശിനിയായ (42)ആരോഗ്യപ്രവർത്തക
കൂടാതെ,
31. തൃക്കാക്കര സ്വദേശിനി (46)
32. തൃക്കാക്കര സ്വദേശിനി (24)
33. മട്ടാഞ്ചേരി സ്വദേശിനി (35). ഇത് സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിച്ചു വരുന്നു
34. ജൂലായ് 22ന് മരണമടഞ്ഞ വാഴക്കുളം സ്വദേശിനിയുടെ (65) പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു.

• ഇടുക്കി ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ടുപേരും മലപ്പുറത്തു രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിൽ ഉള്ളത് .
• ഇന്ന് 69 പേർ രോഗ മുക്തി നേടി. ഇതിൽ എറണാകുളം ജില്ലക്കാരായ 62 പേരും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരാളും, 6 പേർ മറ്റ് ജില്ലക്കാരുമാണ് .

• ഇന്ന് 479 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 987 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11379 ആണ്. ഇതിൽ 9802 പേർ വീടുകളിലും, 194 പേർ കോവിഡ് കെയർ സെന്ററുകളിലും 1383 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 146 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 105 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 795 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 751 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 692 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1027 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 1840 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ,നഴ്സ്മാർ മറ്റ് ജീവനക്കാർക്കും ,കൂടാതെ NSS വളണ്ടിയർമാർക്കും ,ഓട്ടോ ,ടാക്സി,ഡ്രൈവർമാർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പരിശീലനം നടത്തി.

• ഇന്ന് 400 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 95 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4148 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 234 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 13 ചരക്കു ലോറികളിലെ 16 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 11 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

pathram desk 1:
Related Post
Leave a Comment