തൃശൂരില്‍ തഹസില്‍ദാര്‍ക്ക് കൊവിഡ്; തലപ്പിള്ളി താലൂക്ക് ഓഫീസ് അടയ്ക്കാന്‍ നിര്‍ദേശം

തൃശൂര്‍ തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് താലൂക്ക് ഓഫീസ് അടയ്ക്കാനും ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി. തസഹില്‍ദാരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയാകാം തഹസില്‍ദാര്‍ക്ക് രോഗം ബാധിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.

തഹസില്‍ദാരുമായി സമ്പര്‍ക്കത്തിലുള്ള ആളുകള്‍ നിരീക്ഷണത്തില്‍ പോകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭയുടെ പതിനെട്ടാം ഡിവിഷന്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ്, മതിലകം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

pathram desk 1:
Related Post
Leave a Comment