പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് വെബിനാറുകള്‍

കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാനസികവും ശാരീരികവുമായി ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വെബിനാറുകള്‍, വിഡിയോ കോണ്‍ഫറന്‍സ് എന്നിവ മുഖേന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം കുറയ്ക്കുന്നതിന് ഇത് ഉപകരിക്കും.

വിദഗ്ധ ഡോക്ടര്‍മാരുടെയും മന:ശാസ്ത്രജ്ഞരുടെയും സേവനം ഇതിനായി വിനിയോഗിക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. വെബിനാറും മറ്റും നടത്തുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പിയെ സംസ്ഥാന പൊലീസ് മേധാവി ചുമതലപ്പെടുത്തി.

pathram desk 1:
Related Post
Leave a Comment