എട്ട് മാസമായി കേരളത്തില്‍ കയ്യിലെ പണം തീര്‍ന്നു; കൃഷിയിടത്തില്‍ ടെന്റടിച്ച് വിദേശികള്‍..!!!

8 മാസമായി കേരളത്തിൽ എത്തിയിട്ട്. കോവിഡ് ലോക്ഡൗൺ വന്നതിനാൽ തിരികെ പോകാനായില്ല. കയ്യിലെ പണവും തീർന്നു. ഒടുവിൽ കൃഷിയിടത്തിൽ ടെന്റ് അടിച്ച് താമസമാക്കി വിദേശികൾ. യുക്രെയ്ൻ, ചിലെ സ്വദേശികളായ ഗബ്രിയേൽ (34), ലിയോണ(29) എന്നിവരാണ് കേരളത്തിൽ കുടുങ്ങി കഷ്ടപ്പെടുന്നത്. ഇവർ കൃഷിസ്ഥലത്ത് ടെന്റ് അടച്ചതിനെത്തുടർന്ന് പ്രദേശവാസികളും പരിഭ്രാന്തരായി. അടിമാലിക്കു സമീപം കൂമ്പൻപാറ സെയ്തുകുടിയിൽ സെയ്നുദ്ദീന്റെ കൃഷിയിടത്തിലാണ് സഞ്ചാരികൾ താമസമാക്കിയത്.

വെള്ളിയാഴ്ച വൈകിട്ട് സെയ്നുദ്ദീൻ ജാതിക്ക പറിക്കാൻ ചെന്നപ്പോഴാണ് ടെന്റ് കണ്ടത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന്‌ ഇരുവരെയും ചോദ്യം ചെയ്തതായി അടിമാലി എസ്ഐ എസ്. ശിവലാൽ പറഞ്ഞു.കഴിഞ്ഞ ദിവസം അടിമാലിയിൽ എത്തി സ്വകാര്യ ലോഡ്ജിൽ ഒരു ദിവസം തങ്ങി. പണം ഇല്ലാത്തതിനാലാണ് കൂമ്പൻപാറയ്ക്കു സമീപം ടെന്റ് നിർമിച്ച് താമസമാക്കിയതെന്നും ഇവർ അറിയിച്ചു. ഇതോടെ ആരോഗ്യ വകുപ്പും പഞ്ചായത്തും ഇടപെട്ട് അടിമാലിയിൽ താമസ സൗകര്യത്തിനും സ്രവ പരിശോധനയ്ക്കും നടപടി സ്വീകരിച്ചു.

follow us: PATHRAM ONLINE LATEST NEWS

pathram desk 2:
Related Post
Leave a Comment