കോട്ടയം കളക്ടര്‍ എം.അഞ്ജനയുടെ കോവിഡ് പരിശോധനാ ഫലം

കോട്ടയം: കോട്ടയം കളക്ടര്‍ എം.അഞ്ജനയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്റയിനില്‍ കഴിയുന്ന ജില്ലാ കളക്ടര്‍ എം. അഞ്ജന ഉള്‍പ്പെടെ 14 പേരുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്.

ജീവനക്കാരന്‍ അവസാനമായി ഓഫീസില്‍ വന്ന ദിവസത്തിനുശേഷം ഒരാഴ്ച്ച പിന്നിട്ട സാഹചര്യത്തിലാണ് കളക്ടറും എ.ഡി.എം അനില്‍ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധനയ്ക്ക് വിധേയരായത്. കോവിഡ് ബാധിതന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലായിരുന്നു കളക്ടറും എഡിഎമ്മും.

pathram:
Related Post
Leave a Comment