മഹാരാഷ്ട്രയില്‍ കോവിഡിന് ശമനമില്ല; ഡല്‍ഹിയില്‍ കുറഞ്ഞു

മഹാരാഷ്ട്രയില്‍ ഇന്ന് 10,576 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 280 പേര്‍ മരിക്കുകയും ചെയ്തു. 5,552 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതിനോടകം 3,37,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,87,769 പേര്‍ രോഗമുക്തി നേടി. ഇതുവരെ 12,556 പേരാണ് മരിച്ചത്.

മുംബൈയില്‍ ഇന്ന് 1,310 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,563 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,04,572 ആയി. 75,118 പേരാണ് രോഗമുക്തി നേടിയത്. മുംബൈയില്‍ മാത്രം 5,872 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് 5,849 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 74 പേര്‍ മരിക്കുകയും ചെയ്തു. ഇതിനോടകം 1,86,492 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 51,765 എണ്ണം സജീവ കേസുകളാണ്. 1,31,583 പേര്‍ രോഗമുക്തി നേടി. 3,144 പേരാണ് ഇതിനോടകം മരിച്ചത്.

ഡല്‍ഹിയില്‍ ഇന്ന് 1,227 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,532 പേര്‍ രോഗമുക്തി നേടി. 29 പേരാണ് ഇന്ന് മരിച്ചത്. ഇതിനോടകം ഡല്‍ഹിയില്‍ 1,26,323 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,07,650 പേര്‍ രോഗമുക്തി നേടി. 3,719 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്.

FOLLOW US: PATHRAM ONLINE

pathram:
Related Post
Leave a Comment