ബാലികയെ തട്ടിക്കൊണ്ടു പോയി മതംമാറ്റി വിവാഹം കഴിപ്പിക്കാൻ ശ്രമം

കാണാതായ 15 വയസ്സുള്ള സിഖ് ബാലിക മൂന്നു ദിവസത്തിനു ശേഷം വീണ്ടും കുടുംബത്തിനൊപ്പം. അഫ്ഗാനിസ്ഥാനിലെ കാബൂളിലാണു സംഭവം. ബാബ ശ്രീ ചന്ദ് ഗുരുദ്വാരയിൽനിന്ന് വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. തിങ്കളാഴ്ച ആശങ്ക അവസാനിപ്പിച്ച് കുട്ടിയെ മോചിപ്പിച്ചു. ഒരു യുവാവാണ് തട്ടിയെടുത്തതെന്നും നിർബന്ധിച്ചു മതം മാറ്റി വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യമെന്നും കുടുംബം ആരോപിച്ചു. വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ തട്ടിയെടുക്കുകയായിരുന്നെന്നും അവസരോചിതമായ ഇടപെടലിലൂടെ കുട്ടിയെ മോചിപ്പിക്കാൻ കഴിഞ്ഞെന്നുമാണ് കുടുംബം പറയുന്നത്

അഫ്ഗാനിസ്ഥാനിൽ സിഖുകാർക്കെതിരെ അതിക്രമങ്ങൾ കൂടുകയാണെന്ന പരാതിക്കിടെയാണ് പുതിയ സംഭവവും വിവാദമായിരിക്കുന്നത്. ഇന്ത്യയിലെ പുതിയ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ മത പീഡനം നേരിടുന്ന സിഖുകാരെ അഫ്ഗാനിസ്ഥാനിൽ നിന്ന് എത്രയും വേഗം ഇന്ത്യയിൽ എത്തിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി.

സിഖ് വിഭാഗത്തിൽ നിന്നുള്ള എംപി നരീന്ദർ സിങ് ഖൽസയുടെ ഇടപെടലിലാണ് പെൺകുട്ടിയുടെ മോചനം സാധ്യമായത്. യുവാവിന്റെ ദുഷ്ടലാക്കോടെയുള്ള പ്രവൃത്തിയെക്കുറിച്ച് പെൺകുട്ടിയുടെ ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ വിജയിച്ചെന്ന് ബന്ധുക്കൾ അവകാശപ്പെടുന്നു. അതോടെ വീട്ടിൽ തിരിച്ചെത്താൻ കുട്ടി തയാറായി. പ്രായപൂർത്തിയാകാതെ നടത്തുന്ന വിവാഹത്തിന്റെ പ്രത്യഘാതങ്ങളെക്കുറിച്ചും കുട്ടിക്ക് വലിയ അറിവുണ്ടായിരുന്നില്ല. ഇത് യുവാവ് മുതലെടുക്കുകയായിരുന്നെന്നാണ് കുട്ടിയുടെ സഹോദരൻ ആരോപിക്കുന്നത്. നരീന്ദർ സിങ് ഖൽസ എംപിയും ഇക്കാര്യം ശരിവയ്ക്കുന്നു. ഗുരുദ്വാരയ്ക്കു സമീപം അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. അടുത്തിടെയായി കുട്ടി സ്കൂളിൽ പോകുന്നത് അവസാനിപ്പിച്ചിരുന്നു. പാ​ഞ്ഞുവന്ന ഒരു കാർ കുട്ടിയുടെ സമീപം നിർത്തുകയും വേഗം കാറിൽ കയറ്റി കൊണ്ടുപോകുകയുമാണ് ചെയ്തതെന്ന് അയൽക്കാരാണ് കുടുംബാംഗങ്ങളെ അറയിച്ചത്.

വേഗം തന്നെ ബന്ധുക്കൾ കുട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള അന്വേഷണവും തുടങ്ങി. കഴിഞ്ഞ മാർച്ച് 25 ന് ഗുരുദ്വാരയിൽ നടന്ന ഐഎസ് ആക്രമണത്തിലാണ് കുട്ടിക്ക് പിതാവിനെ നഷ്ടപ്പെടുന്നത്. അന്നത്തെ ആക്രമണത്തിൽ 25 സിഖുകാരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ടൗണിൽ മരുന്നു കടന്ന നടത്തുന്ന പെൺകുട്ടിയുടെ സഹോദരൻ പറയുന്നത് ഓരോ ദിവസവും പുലരുന്നത് പുതിയ അക്രമ സംഭവങ്ങളുമായിട്ടാണെന്നാണ്. ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണ് സിഖുകാർ കഴിയുന്നതെന്നും അദ്ദേഹം പറയുന്നു. പെൺകുട്ടികളെ പ്രലോഭിച്ച് കൂട്ടിക്കൊണ്ടുപോയി മതം മാറ്റാനുള്ള ശ്രമങ്ങളും സജീവമാണത്രേ.

കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് കുറ്റവാളികളെ കസ്റ്റഡിയിൽ എടുത്തുകഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ ആയിരത്തോളം വരുന്ന സിഖുകാർ ഇന്ത്യയിലേക്ക് മടങ്ങാൻ എംബസിൽ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ് പെൺകുട്ടിയ തട്ടിക്കൊണ്ടുപോയ സംഭവം നടന്നത്. നിദാൻ സിങ് സച്ച്ദേവ എന്നൊരു സിഖുകാരനെ അടുത്തിടെ തട്ടിക്കൊണ്ടുപോയെങ്കിലും അദ്ദേഹത്തെയും പിന്നീട് മോചിപ്പിച്ചുരുന്നു.

pathram desk 1:
Related Post
Leave a Comment