ആളുമാറി യുവാവിനെ നടുറോട്ടിലിട്ട് പൊലീസ് തല്ലിച്ചതച്ചു

പെരുങ്ങുഴിയില്‍ ക്ഷേത്രഭാരവാഹിയെ ചിറയിന്‍കീഴ് എസ്‌ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘംആളുമാറി തല്ലിച്ചതച്ചെന്നു പരാതി. കഴിഞ്ഞ ദിവസം വൈകിട്ടു 6ന് ആണ് സംഭവം. പെരുങ്ങുഴി മണ്ണീര്‍വിളാകം വീട്ടില്‍ ജയലാലിനു(39)നേരെയാണു ജീപ്പിലെത്തിയ പൊലീസുകാര്‍ മര്‍ദനം അഴിച്ചുവിട്ടത്. നാട്ടുകാര്‍ മര്‍ദനം ചോദ്യം ചെയ്തതോടെ , അടിയേറ്റു ബോധരഹിതനായ യുവാവിനെ ഉപേക്ഷിച്ചു പൊലീസ് സംഘം കടന്നു.

ജോലികഴിഞ്ഞു സുഹൃത്തിനോടൊപ്പം ഓട്ടോയില്‍ വന്ന് വീടിനടുത്ത മണ്ണീര്‍വിളാകം ഭദ്രകാളീക്ഷേത്രത്തിനടുത്തിറങ്ങി ഭാരവാഹികള്‍ക്കൊപ്പം സംസാരിക്കുന്നതിനിടെയാണ് സ്ഥലത്തെത്തിയ എസ്‌ഐയും സംഘവും ജയലാലിനെ നാട്ടുകാര്‍ നോക്കിനില്‍ക്കെ മര്‍ദിച്ചത്. ഒപ്പമുണ്ടായിരുന്ന പെരുങ്ങുഴി പുതുവല്‍ ചരുവിള വീട്ടില്‍ ലാലി(45)നും അടിയേറ്റു.

പ്രതിയെ അന്വേഷിച്ചിറങ്ങിയ പൊലീസ് സംഘം ആളുമാറി ജയലാലിനെ മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. ബോധരഹിതനായ കിടന്ന ജയലാലിനെ സമീപവാസികള്‍ ചേര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റു കൂടിയാണ് ജയലാല്‍. ഉന്നത പൊലീസ് അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

FOLLOW US: pathram online

pathram:
Related Post
Leave a Comment