പോത്തീസില്‍ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: പോത്തീസില്‍ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ഐരാണിമുട്ടത്തെ കൊവിഡ് കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്.ഇന്നലെയാണ് രണ്ട് പോത്തീസ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 20 മണിക്കൂര്‍ പിന്നിട്ടിട്ടും ആശുപത്രിയിലെത്തിച്ചില്ലെന്ന മാധ്യമവാര്‍ത്തയെത്തുടര്‍ന്നാണ് നടപടി.

ഇന്നലെ ഉച്ചയ്ക്കാണ് പോത്തീസിലെ രണ്ടു ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുമെന്ന പ്രതീക്ഷയില്‍ അടച്ചിട്ട വ്യാപാര സ്ഥാപനത്തിന്റെ റൂഫ് ടോപ്പില്‍ ഇവര്‍ തള്ളി നീക്കിയത് 24 മണിക്കൂറാണ്. ഇവിടെ പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലെന്ന് രോഗികള്‍ പറയുന്നു. എന്നാല്‍ ഭക്ഷണവും വെള്ളവുമെല്ലാം മാനേജ്മെന്റ് എത്തിച്ചുവെന്ന് രോഗികള്‍ പറഞ്ഞു.

ഇന്ന് രാവിലെയും രോഗികള്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. ഉടന്‍ എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കൊറോണ സെല്ലില്‍ നിന്നും ഇവരെ കാര്യങ്ങള്‍ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആംബുലന്‍സ് വന്നിട്ടില്ലെന്നും രോഗികള്‍ ് പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ പോത്തീസിലെത്തി രോഗികളെ ആശുപത്രിയിലേക്ക് മാറ്റി.

FOLLOW US: pathram online

pathram:
Related Post
Leave a Comment