കൊച്ചി : എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. അഞ്ച് ഡിവിഷനുകളെ കൂടി ഇന്ന് കണ്ടെയിന്‍മെന്റ് സോണുകളാക്കി. കൊച്ചി കോര്‍പ്പറേഷനിലെ രണ്ടു ഡിവിഷനുകളെയാണ് ഹോട്‌സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 45ാം ഡിവിഷന്‍ (തമ്മനം) പൂര്‍ണമായും 41ാം ഡിവിഷന്‍ (പാടിവട്ടം) ഭാഗികമായും കണ്ടെയിന്‍മെന്റ് സോണായിരിക്കും. കടമക്കുടി ഗ്രാമ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡ്, ആലങ്ങാട് ഗ്രാമപഞ്ചായത്തില്‍ 15ാം വാര്‍ഡ്, എടത്തല ഗ്രാമപഞ്ചായത്തില്‍ 21ാം വാര്‍ഡ് എന്നിവ പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണുകളാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ഇവിടെ കര്‍ശനമായി നടപ്പാക്കും.
ഒഴിവാക്കിയവ:
എറണാകുളം മാര്‍ക്കറ്റ്, തൃക്കാക്കര (33), മുളവുകാട് (3), ചൂര്‍ണിക്കര (15)
Leave a Comment