മദ്യപിച്ചെത്തി എന്റെ കൈ അയാള്‍ കടിച്ചു മുറിച്ചു; ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്ന യുവതിയുടെ വെളിപ്പെടുത്തല്‍

ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്ന യുവതിയുടെ വെളിപ്പെടുത്തല്‍. ഇന്ദു എന്ന യുവതിയാണ് തന്റെ അനുഭവങ്ങള്‍ ഹ്യൂമന്‍ ഓഫ് മുംബൈ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ആദ്യമായി മര്‍ദനമേറ്റതിനെ കുറിച്ചും, സമൂഹം എങ്ങനെ പ്രതികരിക്കുമെന്നോര്‍ത്ത് പീഡനം സഹിച്ചതിനെ കുറിച്ചും യുവതി പറയുന്നു. എല്ലാം സഹിച്ചിട്ടും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അവളെയാണ് കുറ്റപ്പെടുത്തിയത്. ആത്മാഭിമാനം പണയം വച്ച് പിന്നീട് അവിടെ നില്‍ക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഇന്ദു കുറിപ്പില്‍ പറയുന്നു.

യുവതിയുടെ കുറിപ്പ് വായിക്കാം

‘ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ സമയത്തായിരുന്നു അത്. ഒരു പാര്‍ട്ടിക്കിടെ അയാള്‍ എന്നെ അടിച്ചു. അപമാനം ഭാരം കൊണ്ടും വേദന കൊണ്ടും ബാത്ത്‌റൂമില്‍ കയറി ഞാന്‍ ഏറെ നേരം കരഞ്ഞു.എനിക്കുണ്ടായ വേദനയെക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ അവനെ കുറിച്ച് എന്തു കരുതുമെന്നായിരുന്നു എന്റെ ചിന്ത. അയാളെ വിട്ടുപോകാനുള്ള ധൈര്യം എന്തുകൊണ്ടോ എനിക്കുണ്ടായിരുന്നില്ല. ഇത് ഒരുതവണയായിരിക്കുമെന്നു കരുതി ഞാനത് വിട്ടു.

എന്നാല്‍, അന്നത്തെ സംഭവം ഒരു തുടക്കം മാത്രമായിരുന്നു എന്ന് വിവാാഹ ശേഷം എനിക്ക് മനസ്സിലായി. ഭക്ഷണം അല്‍പം വൈകിയാല്‍ എന്റെ നേര്‍ക്ക് അലറും. ഓഫിസില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതും ഞാന്‍ കാരണമാണെന്നു പറഞ്ഞ് സദാസമയവും കുറ്റപ്പെടുത്തും. മദ്യപിച്ചെത്തിയ ഒരുദിനം എന്റെ കൈ അയാള്‍ കടിച്ചു മുറിച്ചു. പാത്രങ്ങള്‍ എന്റെ നേര്‍ക്ക് എറിഞ്ഞു. ഓരോ വഴിക്കും കിഴിയുമ്പോഴും കരയുകയും ക്ഷമ ചോദിക്കുകയും ചെയ്യും. അപ്പോഴെല്ലാം ഞാന്‍ അയാളോട് ക്ഷമിച്ചു.

ഒന്നാം വിവാഹ വാര്‍ഷികത്തിനു തൊട്ടുമുന്‍പ് വരെ ഇതായിരുന്നു അവസ്ഥ. ഒരു ദിവസം മദ്യപിച്ചു വന്ന് ശ്വാസം മുട്ടിക്കുകയും മര്‍ദിക്കുകയും ചെയ്തു. സഹികെട്ട് ഞാന്‍ ഇക്കാര്യം ഭര്‍ത്താവിന്റ മാതാപിതാക്കളോട് പറഞ്ഞു. ഞങ്ങളുടെ മകന്‍ അത്തരക്കാരനല്ല, നീ പ്രകോപിപ്പിച്ചിട്ടായിരിക്കും എന്നായിരുന്നു അവരുടെ മറുപടി. എന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുകയാണെന്ന് വൈകാതെ തന്നെ എനിക്കു മനസ്സിലായി. മര്‍ദിച്ചിട്ടും ഞാന്‍ സ്‌നേഹം കാരണം വിട്ടുവീഴ്ച ചെയ്തു. പീഡനം കൂടിയപ്പോഴും എല്ലാം ഞാന്‍ സഹിച്ചു. പക്ഷേ, ഞങ്ങളുടെ വിവാഹ ബന്ധം തകരുകയാണെന്ന് ക്രമേണ മനസ്സിലായി തുടങ്ങി. അയാളും അത് മനസ്സിലാക്കി തുടങ്ങി. അങ്ങനെ ആ വിവാഹ ജീവിതം അവസാനിച്ചു. എന്നിട്ടും എന്റെ ജീവിതം ദുഷ്‌കരമായിരുന്നു. ഏറെ നാള്‍ കരഞ്ഞു തീര്‍ത്തു.

എന്റെ തെറ്റുകൊണ്ടാകുമോ എന്ന് ഭയന്ന് ആളുകളെ അഭിമുഖീകരിക്കാന്‍ പോലും മടിച്ചു. അവസാനം എന്റെ അടുത്ത സുഹൃത്തിനോട് അനുഭവിച്ച കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. അപ്പോള്‍ അവന്റെ മുഖത്തുണ്ടായ ഭാവമാറ്റമാണ് ഞാന്‍ അനുഭവിച്ച അവസ്ഥയെ കുറിച്ച് എന്നെ ബോധ്യപ്പെടുത്തിയത്. ഒരു വിവാഹ ബന്ധവും എന്റേത് പോലെയാകരുതെന്ന് ഞാന്‍ മനസ്സിലാക്കി. ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം ഞാന്‍ എന്റെ അവസ്ഥ തുറന്നു പറഞ്ഞു.

വിവാഹ മോചനത്തിനും ഏറെ നാളുകള്‍ക്കു ശേഷമാണ് ആ ട്രോമയില്‍ നിന്ന് ഞാന്‍ പുറത്തുകടന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ലകാര്യമെന്ന് മനസ്സിലാക്കുന്നത്. മുപ്പതാം പിറന്നാള്‍ ദിനം ഞാന്‍ സിംഗിളാണെന്നും മക്കളില്ലെന്നും ഡേറ്റിങ്ങ് ആപ്പിലുണ്ടെന്നും പറഞ്ഞ് ഒരു പോസ്റ്റിട്ടു. ഒരുപാട് സ്ത്രീകളാണ് എനിക്ക് സന്ദേശം അയച്ചത്. അങ്ങനെ സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡനത്തെ കുറിച്ച് പങ്കുവയ്ക്കാന്‍ ഒരു പ്രോജക്ട് തുടങ്ങി. വിഷമങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ നമ്മളെ കേള്‍ക്കാനൊക്കെ ആരെങ്കിലും ഉണ്ടാകുന്നത് എത്രത്തോളം കരുത്താര്‍ന്നതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ കോളജുകളിലൊക്കെ ഗാര്‍ഹിക പീഡനം സംബന്ധിച്ച് ക്ലാസെടുക്കാന്‍ പോകുന്നുണ്ട്. ഇന്ന് ഞാന്‍ എന്തെണാന്നും എന്തെല്ലാം അര്‍ഹിക്കുന്നുണ്ടെന്നും തിരിച്ചറിയുന്നുണ്ട്.

FOLLOW : PATHRAM ONLINE

pathram:
Leave a Comment