എറണാകുളം: ജില്ലയിൽ ഇന്ന് 44 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം: ജില്ലയിൽ ഇന്ന് 44 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ- 6*

• ജൂൺ 25 ന് ദുബായിൽ നിന്നെത്തിയ പെരുമ്പാവൂർ സ്വദേശി (26), ജൂലായ് 12ന് വിമാനമാർഗം എത്തിയ മഹാരാഷ്ട്ര സ്വദേശി (29), വിമാനമാർഗം കൊച്ചിയിലെത്തിയ ആന്ദ്ര പ്രദേശ് സ്വദേശി (49), ജൂൺ 27 ന് മസ്കറ്റ് കൊച്ചി വിമാനത്തിലെത്തിയ കടുങ്ങല്ലൂർ സ്വദേശി (40), ജൂലായ് 13 ന് ഡെൽഹി – കൊച്ചി വിമാനത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശി (23), ഹൈദരാബാദ് – കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തെലങ്കാന സ്വദേശി

*സമ്പർക്കം വഴി രോഗബാധിതരായവർ*

• ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്.

• ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 16 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• 69 വയസുള്ള കാഞ്ഞൂർ സ്വദേശിനി. മുൻപ് രോഗം ബാധിച്ച കാഞ്ഞൂർ സ്വദേശിയുടെ അടുത്ത ബന്ധു.

• ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മൂക്കന്നൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (24), ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കോട്ടപ്പടി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (32), ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ എടത്തല സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (33), ആവോലി സ്വദേശിയായ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരൻ (25). എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ കീഴ്മാട് സ്വദശിയായ ആരോഗ്യ പ്രവർത്തക(30), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തൃപ്പൂണിത്തുറ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (51), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നിലവിൽ പനങ്ങാട് താമസിക്കുന്ന ആരോഗ്യ പ്രവർത്തക (24), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ(30). ഇവരെല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കത്തിൽ വന്നവരാണ്.

• കൂടാതെ തൃപ്പൂണിത്തുറ ഗവ. ഡിസ്പൻസറിയിലെ ആരോഗ്യ പ്രവർത്തകയ്ക്കും (51), ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു വരുന്നു.

• ജൂലൈ 16 ന് ആലപ്പുഴ, തൃശൂർ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച 3 എറണാകുളം സ്വദേശികളും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്.

• ഇന്ന് 9 പേർ രോഗമുക്തരായി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള മഴുവന്നൂർ സ്വദേശി, 39 വയസുള്ള ആലുവ സ്വദേശി. ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ളപറവൂർ സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള ഞാറക്കൽ സ്വദേശി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള തമ്മനം സ്വദേശി, ജൂലൈ 2 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള നോർത്ത് പറവൂർ സ്വദേശി, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള കോട്ടുവള്ളി സ്വദേശി, ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 13 വയസുള്ള ആമ്പലൂർ സ്വദേശിനി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശി എന്നിവർ രോഗമുക്തി നേടി.

• ഇന്ന് 709 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 891 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14117 ആണ്. ഇതിൽ 12096 പേർ വീടുകളിലും, 369 പേർ കോവിഡ് കെയർ സെന്ററുകളിലും 1652 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 123 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 21
 രാജഗിരി എഫ് എൽ റ്റി സി – 30
 സിയാൽ എഫ് എൽ റ്റി സി- 41
 സ്വകാര്യ ആശുപത്രി- 123

• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 42 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 3
 അങ്കമാലി അഡ്ലക്സ്- 9
 സ്വകാര്യ ആശുപത്രികൾ – 30

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 646 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 101
 അങ്കമാലി അഡ്ലക്സ്- 190
 സിയാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ – 175
 രാജഗിരി എഫ് എൽ റ്റി സി – 126
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
 സ്വകാര്യ ആശുപത്രികൾ – 51

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 676 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ 720 ഭാഗമായി സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 1059 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1973 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത് .

• ജില്ലയിൽ ഇതുവരെ ക്ലസ്റ്റർ കണ്ടൈൻമെൻറ് ടെസ്റ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗമായി ചെല്ലാനത്ത് നിന്നും 760 സാമ്പിളുകളും, ആലുവ മാർക്കറ്റ്, കടുങ്ങലൂർ, കരുമാലൂർ എന്നിവിടങ്ങളിൽ നിന്ന് 855 സാമ്പിളുകളും , കീഴ്മാട് നിന്ന് 160 സാമ്പിളുകളും. എറണാകുളം മാർക്കറ്റ് 312 സാമ്പിളുകളുമാണ് പരിശോധനക്കായി അയച്ചത് .

• ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 2468 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.ഇന്ന് 510 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 312 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4147 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 505 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 63 ചരക്കു ലോറികളിലെ 75 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 28 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

follow us pathramonline

pathram desk 1:
Leave a Comment