സ്വര്‍ണക്കടത്തുകേസില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് സംശയനിഴലില്‍; ഫോണ്‍ സംഭാഷണം് അന്വേഷണ ഏജന്‍സികള്‍ക്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് സംശയനിഴലില്‍ എന്ന് റിപ്പോര്‍ട്ട്. മധ്യകേരളത്തിലെ ജനപ്രതിനിധിയായ രാഷ്ട്രീയ നേതാവാണ് ഇയാള്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണത്തില്‍നിന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് സ്വര്‍ണക്കടത്ത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളുടെ പിടിയിലായ ചിലര്‍ ഈ നേതാവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിനെതിരേ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ ചമയ്ക്കല്‍ സംബന്ധിച്ച കേസിലെ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്കു െകെമാറി.

2016ല്‍ എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ ജീവനക്കാരിയായിരിക്കവേയാണ് സ്വപ്‌ന വ്യാജരേഖ ചമച്ചത്. കുറ്റപത്രം സമര്‍പ്പിക്കാനിരിക്കവേ ആണ് എന്‍.ഐ.എ. ഫയല്‍ ആവശ്യപ്പെട്ടത്. വ്യാജരേഖകള്‍ ചമയ്ക്കാന്‍ ഉപയോഗിച്ച ലാപ്പ്‌ടോപ്പും സീലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച യന്ത്രവും വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ കസ്റ്റംസിന് ലഭിച്ചു. കേസിലെ ഒന്നാംപ്രതി സരിത്തിന്റെ അടുത്ത സുഹൃത്തായ അഖിലിന്റെ വീട്ടില്‍നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇയാളെയും ചോദ്യം ചെയ്തു.

സംസ്ഥാനത്ത് പോലീസും എക്‌സൈസും ചേര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി പിടിച്ചെടുത്തത് 178 കിലോ സ്വര്‍ണമാണ്. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെയും വിവിധ സംഘങ്ങളുടേയും പേരുവിവരങ്ങള്‍ ഡി.ജി.പി: ലോക്‌നാഥ് ബഹ്‌റ എന്‍.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്. വടക്കന്‍കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് കേരളത്തില്‍ സ്വര്‍ണക്കടത്തു നിയന്ത്രിക്കുന്നത്.

തീവ്രവാദ സംഘടനകള്‍ക്ക് പണമെത്തിക്കുന്നത് സ്വര്‍ണക്കടത്തു സംഘമാണെന്നു ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ സൂചിപ്പിച്ചിട്ടുള്ള മുഴുവന്‍ ആള്‍ക്കാരെയും എന്‍.ഐ.എ ചോദ്യം ചെയ്യും.

പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ:

2016: തിരുവനന്തപുരം റൂറല്‍ 2 കേസ്, 2 പ്രതികള്‍14.531 കിലോ സ്വര്‍ണം
എറണാകുളം സിറ്റി, 1 കേസ്, 1 പ്രതി 7 കിലോ
പാലക്കാട്, 1കേസ്, 1 പ്രതി1.70 കിലോ
കോഴിക്കോട് റൂറല്‍, 1 കേസ്, 1 പ്രതി2.140 കിലോ

2016ല്‍ ആകെ 5 കേസ്, 7 പ്രതികള്‍25.371 കിലോ സ്വര്‍ണം

2017: തിരുവനന്തപുരം റൂറല്‍, 4 കേസ്, 5 പ്രതികള്‍19.900കിലോ
പാലക്കാട്8 കേസ്, 12 പ്രതികള്‍24.520 കിലോ
മലപ്പുറം, 2 കേസ്, 2 പ്രതികള്‍ 4.900 കിലോ
വയനാട്, 1 കേസ്, 6 പ്രതികള്‍, 34.340 കിലോ

2017ല്‍ ആകെ 15 കേസ്, 25 പ്രതികള്‍83.666 കിലോ സ്വര്‍ണം

2018: തിരുവനന്തപുരം റൂറല്‍, 2 കേസ്, 3 പ്രതികള്‍ 6.147 കിലോ
പാലക്കാട്11 കേസ്, 13 പ്രതികള്‍ 33.060 കിലോ
കോഴിക്കോട് സിറ്റി, 2 കേസ്, 2 പ്രതികള്‍ 7.465 കിലോ
വയനാട്, 2 കേസ്, 3പ്രതികള്‍ 3.454 കിലോ
കാസര്‍കോട്, 1 കേസ്, 3 പ്രതികള്‍1.207 കിലോ

2018ല്‍ ആകെ 18 കേസ്, 24 പ്രതികള്‍51.333 കിലോ സ്വര്‍ണം

2019: തിരുവനന്തപുരം റൂറല്‍, 1 കേസ് , 1 അറസ്റ്റ് 0.5 കിലോ
കൊല്ലം, 1 കേസ്, 1 അറസ്റ്റ് 2.748 കിലോ
പാലക്കാട്, 5 കേസ്, 7 അറസ്റ്റ്9.049 കിലോ
മലപ്പുറം, 1 കേസ്, 2 അറസ്റ്റ്2.136 കിലോ

2019ല്‍ ആകെ 8 കേസ്, 11 അറസ്റ്റ്14.433 കിലോ

2020: പാലക്കാട് 2 കേസ്, 3 അറസ്റ്റ് 3.528 കിലോ

pathram:
Related Post
Leave a Comment