തിരുവനന്തപുരം: വെള്ളിയാഴ്ച കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ രോഗബാധ സംബന്ധിച്ച ഇന്നത്തെ കണക്കുകൾ വിശദീകരിച്ചത്. 532 രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശത്തുനിന്നെത്തിയവരാണ്. 98 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന്. ആരോഗ്യപ്രവർത്തകർ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്സി 7 എന്നിങ്ങനെയാണ് ഫലം പോസിറ്റീവ് ആയവരുടെ കണക്ക്.
ഇന്ന് കോവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ ജില്ലയിലെ പുല്ലൂർ സ്വദേശി ഷൈജു ആണ് മരിച്ചത്. ആത്മഹത്യചെയ്ത കുനിശ്ശേരി സ്വദേശി മുരളിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ്.
133 പേർ രോഗമുക്തി നേടി.
തിരുവനന്തപുരം 246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ച ജില്ലകളിലെ കണക്ക്.
തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടക്കി 5, എറണാകുളം 5, തൃശ്ശൂർ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 8, കാസർകോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
Follow us on pathram online
Leave a Comment