വായ്ക്കുള്ളിലുണ്ടാകുന്ന ചുവന്ന തടിപ്പ് പുതിയ കോവിഡ് ലക്ഷണം

കോവിഡ് വാക്‌സിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ രോഗലക്ഷണങ്ങളുടെ ലിസ്റ്റിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. പുതുതായി കണ്ടെത്തിയിരിക്കുന്നത് വായ്ക്കുള്ളിലുണ്ടാകുന്ന ചുവന്ന തടിപ്പ് (rashes) ആണ്.

പൊതുവായ ഫ്‌ലൂ ലക്ഷണങ്ങള്‍ക്കൊപ്പം കോവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയത് രുചിയും മണവും നഷ്ടമാകുന്ന അവസ്ഥയായിരുന്നു. ഇതോടൊപ്പമാണ് ഇപ്പോള്‍ മൗത്ത് റാഷസും ചേര്‍ത്തിരിക്കുന്നത്. ജാമ ഡെര്‍മറ്റോളജി ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

21 രോഗികളെയാണ് ഗവേഷകര്‍ നിരീക്ഷണവിധേയമാക്കിയത്. ഇതില്‍ ആറു രോഗികളുടെ വായ്ക്കുള്ളില്‍ പാടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 40നും 69 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇവരെന്നും ഇതില്‍ നാലു പേര്‍ സ്ത്രീകളായിരുന്നെന്നും പഠനത്തിനു നേതൃത്വം കൊടുത്ത ഗവേഷകര്‍ പറഞ്ഞു.

follow us pathramonline

pathram:
Related Post
Leave a Comment