ഏഴു പേര്‍ക്ക് സമ്പര്‍ക്കം മുഖേന; കോട്ടയത്ത് 13 പുതിയ രോഗികള്‍; ആകെ കോവിഡ് ബാധിതര്‍ 186

കോട്ടയം ജില്ലയില്‍ 13 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ മസ്‌കറ്റില്‍നിന്നും എത്തിയതാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷങ്ങള്‍ ഉണ്ടായിരുന്നത്.

അഞ്ചു പേര്‍ രോഗമുക്തരായി. നിലവില്‍ 186 പേരാണ് ചികിത്സയിലുള്ളത്.

കോട്ടയം ജില്ലക്കാരായ ആകെ 400 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 214 പേര്‍ രോഗമുക്തരായി.

മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-56, കോട്ടയം ജനറല്‍ ആശുപത്രി-39, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-32, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -29, പാലാ ജനറല്‍ ആശുപത്രി- 25, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-2 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

*രോഗം സ്ഥിരീകരിച്ചവര്‍*

🔹ആരോഗ്യ പ്രവര്‍ത്തകര്‍
—–
1. വൈക്കം താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിസ്റ്റായ വൈക്കം സ്വദേശി(31). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു.

2. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ കാഞ്ഞിരപ്പള്ളി സ്വദേശി(31). കൊറോണ സാമ്പിള്‍ ശേഖരിക്കുന്ന ജോലി ചെയ്തിരുന്നു.

🔹സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
——-

3. വൈക്കം സ്വദേശിനി(63). മറവന്തുരുത്തിലെ ബേക്കറിയുടമ. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചയാള്‍ ഇവരുടെ ബേക്കറിയില്‍ എത്തിയിരുന്നു.

4.വൈക്കം ടിവി പുരം സ്വദേശിനി(38). ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ ശാലയില്‍ ജോലി ചെയ്യുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച ഈ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.

5. എറണാകുളത്ത് പോലീസ് വകുപ്പില്‍ ജോലി ചെയ്യുന്ന ടി.വി പുരം സ്വദേശി(44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

6. ഉദയനാപുരം സ്വദേശി(37) നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

7. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മാലം സ്വദേശിയായ ഡോക്ടറുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട തലയാഴം സ്വദേശി(52)

8. നേരത്തെ രോഗം സ്ഥിരീകരിച്ച വെച്ചൂര്‍ സ്വദേശിനിയുടെ ഭര്‍തൃമാതാവ്(68). പത്തനം തിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയില്‍ ഉണ്ടായിരുന്നു.

9. ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(41). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

🔹മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍
—–
10. ഹൈദരാബാദില്‍നിന്ന് ജൂലൈ മൂന്നിന് എത്തി കറുകച്ചാലിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(22).

11. ജൂലൈ അഞ്ചിന് മുംബൈയില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി(58).

12. ഹരിയാനയില്‍നിന്ന് ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ടിവിപുരം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക(34).

🔹വിദേശത്തുനിന്ന് വന്നയാള്‍
—-
13. ജൂണ്‍ 29ന് മസ്‌കറ്റില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(60). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിനിയും മുംബൈയില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിനിയും മൂന്ന് മക്കളും ഉള്‍പ്പെടെ അഞ്ചു പേരാണ് രോഗമുക്തരായത്.

ഇവര്‍ക്കു പുറമെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കോട്ടയത്ത് കോവിഡ് മുക്തരായിട്ടുണ്ട്.

follow us: PATHRAM ONLINE LATEST NEWS

pathram desk 2:
Related Post
Leave a Comment