സ്വര്‍ണം പിടിച്ച ദിവസം സ്വപ്‌ന വിവാദ ഫഌറ്റിന്റെ ടവര്‍ പരിധിയില്‍ തന്നെയുണ്ടായിരുന്നതായി ഫോണ്‍ രേഖകള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സ്വര്‍ണം പിടിച്ച ദിവസം തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്നുവെന്ന് വിവരം. വിവാദ ഫഌറ്റിന്റെ ടവര്‍ പരിധിയില്‍ സ്വപ്‌നയുണ്ടായിരുന്നു എന്നാണ് ഇവരുടെ ഫോണ്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സന്ദീപിന്റെയോ സരിത്തിന്റേയോ ഫോണ്‍ രേഖകള്‍ പുറത്ത് വന്നിട്ടില്ല.

അഞ്ചാം തീയതി സ്വപ്‌ന ഫഌറ്റില്‍ തന്നെ ഉണ്ടായിരുന്നു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രാവിലെ 9 മുതല്‍ ഉച്ചക്ക് 12.20 വരെ സ്വപ്‌ന ഫഌറ്റിന് സമീപത്തെ ഹില്‍ട്ടണ്‍ ഇന്‍ പുന്നന്‍ റോഡ് എന്ന ടവര്‍ പരിധിയിലുണ്ടായിരുന്നു. സന്ദീപും സരിത്തും ഒപ്പമുണ്ടായിരുന്നതായാണ് സൂചന.

സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദര്‍ ടവറിലെ ഫഌറ്റിലാണ് സ്വര്‍ണ കടത്ത് കേസിലെ ആസൂത്രണം നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിനു സമീപം ഫഌറ്റ് വാടകയ്‌ക്കെടുക്കാന്‍ സഹായിച്ചത് എം. ശിവശങ്കറാണെന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെക്കൊണ്ടാണ് ശിവശങ്കര്‍ ഇതു ചെയ്യിച്ചത്.

ഇതേ ഫഌറ്റില്‍ ആറാംനിലയിലെ എഫ്.ആര്‍.6 എന്ന അപ്പാര്‍ട്ട്‌മെന്റ് ശിവശങ്കര്‍ ഉപയോഗിക്കുന്നുമുണ്ട്. റീബില്‍ഡ് കേരളയുടെ ഓഫീസും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എതിര്‍വശത്തെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ജൂലായ് ഒന്ന്, രണ്ട് ദിവസങ്ങളില്‍ താമസിച്ചിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

അതിനിടെ പ്രതികളുടെ ബ്ലാംദൂര്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്വര്‍ണകള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് സ്വര്‍ണക്കടത്ത് പിടിച്ച് അഞ്ചാംദിവസം. സ്വപ്നയുടെ തന്നെ സ്വന്തം പേരിലുള്ള കാറില്‍ കഴിഞ്ഞ ഒന്‍പതിന് പട്ടാപ്പകല്‍ വാളയാര്‍ വഴിയാണ് ഇവര്‍ കേരളം വിട്ടത്. ദൃശ്യങ്ങള്‍ മനോരമ ന്യൂസാണ് പുറത്ത് വിട്ടത് ലഭിച്ചു. സ്വപ്ന എവിടെയെന്ന് ഒരു സൂചനയുമില്ലാതെ വലയുമ്പോഴാണ് അന്വേഷണ ഏജന്‍സികളുടെ മുന്നിലൂടെയുള്ള ബ്ലാംഗുളുരു യാത്ര.

വഴിയില്‍ ഉടനീലം പൊലീസ് പരിശോധനയും ക്യാമറയുമൊക്കെയുണ്ടെങ്കിലും ചിലരെ പിടികൂടാതിരിക്കാന്‍, രക്ഷപെടുത്താന്‍ കാണിക്കുന്ന അതിജാഗ്രതയ്ക്ക് തെളിവാണ് സ്വപ്നയുടെയും സന്ദീപിന്റെയും ബെംഗളൂരു യാത്ര. റജിസ്‌ട്രേഷന്‍ നമ്പര്‍ കെഎല്‍01 സിജെ 1981. ഈ കാറിലായിരുന്നു സ്വപ്നയുടെയും സന്ദീപന്റെയും യാത്ര. ഒന്‍പതിന് ഉച്ചക്ക് 12.22 ന് തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യം പുറത്തുവന്നു.

ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് ഇതേവാഹനം വടക്കഞ്ചേരി കടന്ന് വാളയാര്‍ ടോള്‍പ്‌ളാസയില്‍ എത്തിയതിനും തെളിവുകളേറെ. പട്ടാപ്പകല്‍ ഈ ദൂരമത്രയും പ്രതികള്‍ കുടുംബസമേതം സഞ്ചരിച്ചിട്ടും ഒരിടത്തുപോലും പിടിക്കപ്പെട്ടില്ല. അന്വേഷണ ഏജന്‍സികളുടെ തിരച്ചില്‍ നാടൊട്ടുക്ക് നടക്കുമ്പോഴും ആരും കണ്ടതുമില്ല, തിരിച്ചറിഞ്ഞതുമില്ല.

ഒളിവില്‍പോകാന്‍ ഉന്നതതലങ്ങളില്‍ നിന്നുള്ള സഹായം സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ലഭിച്ചിരുന്നുവെന്ന സംശയം ബലപ്പെടുന്നതാണിത്. പ്രതികളുടെ സഞ്ചാരപഥവും സമ്പര്‍ക്കപ്പട്ടികയുമാക്കെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.

follow us pathramonline

pathram:
Related Post
Leave a Comment