ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി. ഇപ്പോള്‍ യുഎഇയിലുള്ള ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചുകൊണ്ട് എന്‍ഐഎ കോടതി ജഡ്ജി പി കൃഷ്ണകുമാര്‍ ആണ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇന്ത്യയില്‍ ജാമ്യമില്ലാ വാറണ്ട് നില്‍ക്കുന്ന പ്രതിയാണെങ്കില്‍ ഇന്റര്‍പോള്‍ വഴി അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള കരാര്‍ ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയോ മറ്റ് നയതന്ത്രനീക്കങ്ങളിലൂടെയോ ഫൈസലിനെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് എന്‍ഐഎ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് ഫൈസലിനെതിരെ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചത്.

ജൂലൈ അഞ്ചിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഡിപ്ലോമാറ്റ് ബാഗേജില്‍ നിന്നും 14.82 കോടി രൂപ വിലമതിക്കുന്ന 24 കാരറ്റ് 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. ദുബൈയില്‍ നിന്നും സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദ് ആണെന്ന് എന്‍ഐഎ കണ്ടെത്തിയത്.

pathram:
Leave a Comment