സുശാന്തിന്റെ മരണം; സെലിബ്രിറ്റി മാനേജര്‍ രേഷ്മ ഷെട്ടിയെ ചോദ്യം ചെയ്തു

മുംബൈ : നടന്‍ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡിലെ സെലിബ്രിറ്റി മാനേജര്‍ രേഷ്മ ഷെട്ടിയെ മുംബൈ പൊലീസ് 5 മണിക്കൂറോളം ചോദ്യം ചെയ്തു. നടന്‍ സല്‍മാന്‍ ഖാന്റെ മുന്‍ മാനേജര്‍ കൂടിയായ ഇവര്‍ പ്രമുഖ താരങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടയ്ക്കു സല്‍മാനുമായി വഴിപിരിഞ്ഞു. ബോളിവുഡ് ലോബികള്‍ നടനെ ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍.

രാജ്പുതിന്റെ കുടുംബാംഗങ്ങള്‍, സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി, കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ഛാബ്ര, നടി റിയ ചക്രവര്‍ത്തി, യഷ്‌രാജ് ഫിലിംസ് കാസ്റ്റിങ് ഡയറക്ടര്‍ ഷാനു ശര്‍മ തുടങ്ങി 35 പേരുടെ മൊഴിയാണ് ഇതുവരെയെടുത്തത്. സിനിമാ മേഖലയിലെ കിടമത്സരമാണ് സുശാന്തിനെ വിഷാദത്തിലേക്ക് നയിച്ചതെന്ന ദിശയിലാണ് അന്വേഷണം.

pathram:
Related Post
Leave a Comment