തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 3965 പുതിയ കേസുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 3965 പുതിയ കേസുകള്‍. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,34,226 ആയി ഉയര്‍ന്നു. 3591 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു. 85,915 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 46,410 പേരാണ് ചികിത്സയിലുള്ളത്. 12 വയസ്സ് വരെ പ്രായമുളള 6640 കുട്ടികള്‍ക്കും സംസ്ഥാനത്ത് വൈറസ് ബാധിച്ചിരുന്നു.

69 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ മരണസംഖ്യ 1,898 ആണ്. ഏറ്റവും കൂടുതല്‍ കോവിഡ് 19 ബാധിതരുള്ളത് ചെന്നൈയിലാണ്. 76,158 കേസുകള്‍ ഇതുവരെ ചെന്നൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1,185 പുതിയ കേസുകളാണ് ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 17,989 പേര്‍ ഇവിടെ ഇപ്പോഴും ചികിത്സയിലാണ്.

follow us pathramonline

pathram:
Related Post
Leave a Comment