താഴത്തങ്ങാടിയിൽ യുവാവിൻ്റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞയാൾ മരിച്ചു.ഷാനി മൻസിലിൽ മുഹമദ് സാലി(65) ആണ് മരിച്ചത്.*
ഭാര്യ ഷീബ ആക്രമണം നടന്ന ദിവസം തന്നെ മരിച്ചിരുന്നു.
ജൂൺ ഒന്നിനാണ് താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീബ വീടിനുള്ളിൽ വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാലിനെ(23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Leave a Comment