ഐസിഎസ്ഇ , ഐഎസ്സി ഫലം ഇന്ന്

ഐസിഎസ്ഇ 10 , ഐഎസ്സി 12 ക്ലാസ് പരീ ക്ഷാഫലങ്ങൾ ഇന്നു 3 ന് പ്രഖ്യാപിക്കും. www.cisce.org വെബ്സൈറ്റിൽ യുണിക് ഐഡി, ഇൻഡക്സ് നമ്പർ എന്നിവ നൽകി ഫലമറിയാം.

സ്കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും വിദ്യാർഥികൾക്ക് എസ്എംഎസ് വഴിയും ഫലം അറിയാം .

12 -ാം ക്ലാസ് വിദ്യാർഥികൾ ,
ISCഏഴക്ക ഐഡി നമ്പർ , 10 -ാം ക്ലാസ് വിദ്യാർഥികൾ ICSE ഏഴക്ക ഐഡി നമ്പർ എന്നിങ്ങനെ ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത് . പുനഃ പരിശോധനയ്ക്ക് 16 ന് അകം അപേക്ഷ നൽകണം .

Follow us: pathram online to get latest news.

pathram desk 1:
Related Post
Leave a Comment