ജില്ലയിൽ ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• ജൂൺ 18 ന് ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള വടുതല സ്വദേശി
• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെയും ജൂലൈ 5 ന് രോഗം സ്ഥിരീകരിച്ച എടത്തല സ്വദേശിയുടെയും സമ്പർക്കപട്ടികയിലുള്ള 31 വയസുള്ള എത്തല സ്വദേശിനി,
• ജൂലൈ1 ന് റോഡ് മാർഗം മഹാരാഷ്ട്രയിൽ നിന്നെത്തിയ 37 വയസുള്ള ചേന്ദമംഗലം സ്വദേശിനി
• ജൂലൈ 2 ന് ബാംഗ്ലൂർ – കൊച്ചി വിമാനത്തിലെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ 30 വയസുള്ള ഉത്തർപ്രദേശ് സ്വദേശി,
• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച 51 വയസുള്ള തൃക്കാക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 16 വയസുള്ള തൃക്കാക്കര സ്വദേശി
• ജൂലൈ 6 ന് മുംബൈ -കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 32 വയസുള്ള മഹാരാഷ്ട്ര സ്വദേശി
• ജൂലൈ 6 ന് ബാഗ്ലൂർ – കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 29 വയസുള്ള തമിഴ്നാട് സ്വദേശി
• ജൂലൈ 6 ന് മുംബൈ -കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള മഹാരാഷ്ട്ര സ്വദേശി
• ജൂലൈ 7 നു ഡൽഹി – കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള ഹരിയാന സ്വദേശി
• ജൂൺ 13 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഇടപ്പള്ളി സ്വദേശി
• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലുവ മാർക്കറ്റിലെ തൊഴിലാളിയായ 35 വയസുള്ള ചൂർണിക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 31 വയസുള്ള ചൂർണിക്കര സ്വദേശിനി.
• എറണാകുളം മാർക്കറ്റിൽ ചായക്കട നടത്തുന്ന 41 വയസ്സുള്ള എറണാകുളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. മാർക്കറ്റിൽ മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി ഇദ്ദേഹം സമ്പർക്കത്തിൽ വന്നിട്ടുണ്ട്.
• ഇന്നലെ തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്.
• ഇന്ന് 15 പേർ രോഗമുക്തി നേടി. ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള ഞാറയ്ക്കൽ സ്വദേശി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 24 വയസുള്ള മലയാറ്റൂർ നീലിശ്വരം സ്വദേശി, ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ചിറ്റാറ്റുകര സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള മരട് സ്വദേശിനി, ജൂലായ് 1ന് രോഗം സ്ഥിരീകരിച്ച 56 വയസുള്ള വല്ലാർപാടം സ്വദേശി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ആലങ്ങാട് സ്വദേശി, ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ഗുജറാത്ത് സ്വദേശി, ജൂലായ് 7 ന് രോഗം സ്ഥിരീകരിച്ച 43 ആരക്കുഴ സ്വദേശി, ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച 58 വയസുള്ള ചെല്ലാനം സ്വദേശി, ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 49, 1, 7 വയസുള്ള തട്ടേക്കാട് സ്വദേശികൾ, ജൂൺ 29ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കാക്കനാട് സ്വദേശിനി, ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള ആലുവ സ്വദേശിയും രോഗ മുക്തി നേടി.
• ഇന്ന് 681 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 474 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13586 ആണ്. ഇതിൽ 11707 പേർ വീടുകളിലും, 516 പേർ കോവിഡ് കെയർ സെന്ററുകളിലും 1363 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 35 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 28
മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
സ്വകാര്യ ആശുപത്രി-6
• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 28 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 5
അങ്കമാലി അഡ്ലക്സ്- 8
സ്വകാര്യ ആശുപത്രി-15
• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 290 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 97
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 5
അങ്കമാലി അഡ്ലക്സ്- 119
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
സ്വകാര്യ ആശുപത്രികൾ – 66
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 213 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 90 പേരും അങ്കമാലി അഡല്ക്സിൽ 119 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്.
• ഇന്ന് ജില്ലയിൽ നിന്നും റൂട്ടീൻ പരിശോധനയുടെ ഭാഗമായി 300 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 281 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 12 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 499 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിലും സ്വകാര്യ ആശുപത്രികളിലും കൂടി ഇന്ന് 1326 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കൂടാതെ ട്രൂനാറ്റ് സി.ബി നാറ്റ് ടെസ്റ്റുകളിലായി 16 പരിശോധനകളും നടത്തിയിട്ടുണ്ട്.
• ജില്ലയിലെ എൻ എസ് എസ് വോളന്റീർമാർക്ക് കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തി.
• ഇന്ന് 501 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 265 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലങ്ങളിൽ 4398 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 495 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 69 ചരക്കു ലോറികളിലെ 83 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 39 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.
follow us: PATHRAM ONLINE
Leave a Comment