പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും വേദി പങ്കിട്ടിട്ടുണ്ട്, അദ്ദേഹത്തിന് ഭക്ഷണം എടുത്ത് നല്‍കിയതുള്‍പ്പെടെ താനാണെന്നും സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നിയിച്ച് രംഗത്ത് എത്തിയിരുന്നു. സ്വപ്‌ന സുരേഷുമായി മുഖ്യമന്ത്രി പിുണറായി വിജയന്‍ വേദി പങ്കിട്ട ചിത്രം ഉള്‍പ്പെടെ ഉയര്‍ത്തിയാണ് നേതാക്കള്‍ മുഖ്യമന്ത്രിക്കുനേരെ ആരോപണം ഉന്നയിക്കുന്നത്.

എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും വേദി പങ്കിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത്
എത്തിയിരിക്കുകയാണ് തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്‌ന സുരേഷ്. കഴിഞ്ഞ നാഷണല്‍ ഡേയിലാണ് അദ്ദേഹവുമായി വേദി പങ്കിട്ടത്. അന്ന് പ്രതിപക്ഷ നേതാവ് എത്തിയിരുന്നു. അദ്ദേഹത്തിന് ഭക്ഷണം എടുത്ത് നല്‍കിയതുള്‍പ്പെടെ താനാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

ഡിപ്ലോമാറ്റിക് കാര്‍ഗോയുമായി തനിക്ക് വഴിവിട്ട ബന്ധമില്ല. കോണ്‍സുല്‍ ജനറലിന്റെ അഡ്മിസ്‌ട്രേറ്റീവ് ജോലി മാത്രമാണ് ചെയ്തത്.ആ ജോലിയുടെ ബാഗുമായി മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കന്മാര്‍ തുടങ്ങിയവരുമായി ഇടപെട്ടിട്ടുണ്ട്. ഔദ്യോഗികമായി മാത്രമാണ് അവരുമായി ഇടപെട്ടിട്ടുള്ളത്.

കോണ്‍സുല്‍ ജനറല്‍ പറഞ്ഞതല്ലാതെ മറ്റൊരു കാര്യവും ചെയ്തിട്ടില്ലെന്ന് സ്വപ്‌ന പറഞ്ഞു. ജോലിയില്ലാത്ത അനിയന്‍, വിധവയായ അമ്മ, തന്റെ കുടുംബത്തിലെ ആര്‍ക്കും വേണ്ടിയും ഒരു ശുപാര്‍ശയും നടത്തിയിട്ടില്ല. തന്റെ ഇടപെടല്‍ കൊണ്ട് ഇവര്‍ക്കാര്‍ക്കും സര്‍ക്കാരില്‍ ജോലി കിട്ടിയിട്ടില്ല. മന്ത്രിമാരുടേയും, മുഖ്യമന്ത്രിയുടേയോ ഓഫീസില്‍ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു.

pathram desk 1:
Leave a Comment