ഒളിവിലിരുന്ന് മാധ്യമങ്ങളോട് സ്വപ്നയുടെ വിശദീകരണം; മുഖ്യമന്ത്രിയെയോ മറ്റ് മന്ത്രിമാരെയും ഇത് ബാധിക്കില്ല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് പങ്കില്ലെന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ച ശബ്ദസന്ദേശത്തില്‍ സ്വപ്‌ന സുരേഷ്. തന്റെയും തന്റെ കുടുംബത്തെയും ദ്രോഹിക്കുകയാണെന്ന് സ്വപ്ന സുരേഷ് പറയുന്നു. സ്വര്‍ണകടത്തില്‍ തനിക്ക് പങ്കില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്ന സ്വര്‍ണത്തെക്കുറിച്ച തനിക്കറിയില്ല. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കസ്റ്റംസില്‍ വിളിച്ചത്.

ഒളിവിലിരുന്നാണ് സ്വപ്നയുടെ വിശദീകരണം. എന്റെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചു. ഡിപ്ലോമാറ്റുകളുടെ നിര്‍ദേശപ്രകാരമാണ് ഇടപെട്ടത്. ഒളിവില്‍ പോയത് ഭയം കാരണമാണ്. മുഖ്യമന്ത്രിയെയോ മറ്റ് മന്ത്രിമാരെയും ഇത് ബാധിക്കില്ല. എല്ലാ മന്ത്രിമാരുമായും ഞാന്‍ സംസാരിച്ചിട്ടുണ്ട്. പിന്നില്‍ എന്താണ് നടന്നത് എന്നാണ് നിങ്ങള്‍ അന്വേഷിക്കേണ്ടത് ഓഡിയോ സന്ദേശത്തില്‍ അവര്‍ പറഞ്ഞു.

അതേസമയം കേസിലെ നിര്‍ണായക തെളിവാകാവുന്ന സിസിടിവി ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കസ്റ്റംസ് കത്ത് നല്‍കി. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങള്‍, സ്വപ്നയുടെ ഓഫീസിനു പരിസരത്തെ ദൃശ്യങ്ങള്‍ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റംസിന് ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി.

നേരത്തെ കസ്റ്റംസ് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ പോലീസ് തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ കസ്റ്റംസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കാണിച്ച് പോലീസ് വിശദീകരണക്കുറിപ്പും ഇറക്കി. ഇതോടെയാണ് ഔദ്യോഗിക തലത്തില്‍ തന്നെ ദൃശ്യങ്ങള്‍ക്കായി കസ്റ്റംസ് ഡി.ജി.പിയെ സമീപിച്ചത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment