സ്വര്‍ണക്കടത്ത് കേസില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സര്‍ക്കാരിലെ ഉന്നതന്റെ പങ്ക് പുറത്തു വന്നു. കരാര്‍ ജീവനക്കാരി എങ്ങനെ സര്‍ക്കാര്‍ പരിപാടികളുടെ സംഘാടകയായി? വിദേശകാര്യ വകുപ്പ് അതിവേഗം കാര്യങ്ങള്‍ നീക്കുന്നുണ്ട്.

യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനില്‍നിന്ന് വിവരം ആരായാന്‍ അനുമതി തേടിയിട്ടുണ്ട്്. അതിന്റെ നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. നിയമം പോലും ലംഘിച്ചു കാര്യങ്ങള്‍ ചെയ്യുന്നതിനു മുഖ്യമന്ത്രി ഐടി സെക്രട്ടറിക്ക് അനുവാദം നല്‍കി. സ്പ്രിന്‍ക്ലറില്‍ അതാണു സംഭവിച്ചത്. െ്രെകംബ്രാഞ്ച് അന്വേഷണം നേരിടുമ്പോള്‍ തന്നെ സ്വപ്ന സുരേഷ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പില്‍ ഉന്നത ശമ്പളത്തില്‍ നിയമനം നേടി.

ചീഫ് സെക്രട്ടറിയെപ്പോലും മറികടക്കാന്‍ തരത്തില്‍ സ്വപ്നയ്ക്ക് സര്‍ക്കാരില്‍ ബന്ധമുണ്ട്. സ്പീക്കറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പാര്‍ട്ടിയിലെ പല ഉന്നതരുമായി നല്ല ബന്ധം ഉണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു കരു മാത്രമാണ്. അതിനപ്പുറം ആഴത്തിലുള്ള ബന്ധങ്ങളുണ്ട്. ഡിപ്ലോമാറ്റിക് പരിരക്ഷ ഇല്ലാത്ത ബാഗാണ് എത്തിയത്. അവിടുത്തെ സര്‍ക്കാരില്‍ നിന്നും നേരിട്ട് അയക്കുന്നതാണെങ്കില്‍ മാത്രമെ ഡിപ്ലോമാറ്റിക് ബാഗേജ് എന്നു പറയാന്‍ സാധിക്കൂ.

സര്‍ക്കാരിലെ ഉന്നതന്റെ പങ്ക് പുറത്തു വന്നിട്ടും കൈ കഴുകി രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നു. കേസില്‍ കള്ളക്കടത്തിന് അപ്പുറത്ത് പലതുമുണ്ട്. സോളറുമായി താരതമ്യം ചെയ്താല്‍ തെറ്റില്ല. രണ്ടും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് നടന്നത്. അന്നും പങ്കില്ലെന്നു പറഞ്ഞ് സര്‍ക്കാര്‍ കൈ കഴുകി. ചിലരെ പുറത്താക്കി. ഇന്നും അതു തന്നെയാണു സംഭവിക്കുന്നത്.

ഒന്നിലധികം ഏജന്‍സികള്‍ അന്വേഷത്തില്‍ തുടക്കം മുതല്‍ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിനെ ചുറ്റിപ്പറ്റി അഴിമതിക്കാരുടെ വലിയ സംഘമുണ്ട്. അതിനെപ്പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. പ്രതികളെ സംരക്ഷിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുരളീധരന്‍ പറഞ്ഞു.

pathram:
Related Post
Leave a Comment