ബിരുദം മാത്രമുള്ള സ്വപ്നയ്ക്ക് ഒരു ലക്ഷം രൂപയ്ക്കു മുകളില്‍; ബയോഡേറ്റയില്‍ പഠിച്ച സ്ഥാപനത്തിന്റെ പേര് ഇല്ല

തിരുവനന്തപുരം : സര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ കണ്‍സല്‍റ്റന്റ് ആയി എത്തിയ സ്വപ്ന സുരേഷ് 2016ല്‍ തൊഴില്‍ പോര്‍ട്ടലുകളില്‍ നല്‍കിയ ബയോഡേറ്റ ഫയലില്‍ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല. മറ്റു ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്തത് എവിടെയെന്നും വ്യക്തമല്ല. മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് 2011ല്‍ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ബന്ധപ്പെട്ട് റിക്രൂട്‌മെന്റില്‍ നല്‍കിയിരിക്കുന്നത്.

അതേസമയം, തൊഴില്‍ പോര്‍ട്ടലിലെ ഹോം പേജില്‍ ബികോം കോഴ്‌സ് ഇല്ലാത്ത ജലന്തര്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ എന്‍ഐടിയില്‍ നിന്ന് ബികോം എടുത്തതായാണു രേഖപ്പെടുത്തിയിരുന്നത്. ബിരുദം മാത്രമുള്ള സ്വപ്നയ്ക്ക് ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് സ്‌പേസ് പാര്‍ക്കിലെ ശമ്പളം. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ആയിരുന്നപ്പോള്‍ ഇത് ഏകദേശം 25,000 രൂപയായിരുന്നു.

ബിരുദമെടുക്കുന്നതിനു മുന്‍പ് ഇത്തിഹാദ് എയര്‍വേയ്‌സ്, സൗത്ത് ആഫ്രിക്കന്‍ എയര്‍വേയ്‌സ്, കുവൈത്ത് എയര്‍വേയ്‌സ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. 2005 മുതല്‍ 2016 വരെ മാത്രം 7 സ്ഥാപനങ്ങളിലാണു ജോലി നോക്കിയത്. 2012 മുതല്‍ 2014 വരെ തിരുവനന്തപുരത്തെ വിവിധ എച്ച്ആര്‍ കമ്പനികളിലായിരുന്നു ജോലി.

FOLLOW US: pathram online

pathram:
Leave a Comment