സ്വര്‍ണക്കടത്ത്; പ്രധാനമന്ത്രിക്ക് എന്‍.കെ. പ്രേമചന്ദ്രന്റെ കത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. വിഷയം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്കും, കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കും, കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിക്ക് കത്തയച്ചു.

സ്വര്‍ണ കളളക്കടത്തുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുളളവര്‍ സംസ്ഥാനത്തെ ഉന്നത ഓഫീസുകളുമായി നിരന്തരം സഹകരിക്കുന്നവരും സ്വാധീനമുളളവരുമാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമുളള വിഷയമാണ് നയതന്ത്രസംവിധാനങ്ങള്‍ കളളക്കടത്തിന് വിനിയോഗിക്കുന്നത്. പ്രതിസ്ഥാനത്തുളളവര്‍ ഇതിനുമുന്‍പും നയതന്ത്രസംവിധാനങ്ങള്‍ കളളക്കടത്തിന് ദുരുപയോഗം ചെയ്തു എന്നത് അതീവ ഗൗരവകരമാണ്. കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവുണ്ടാകണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment