50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ ചവിട്ടിക്കൊന്ന 3 പേര്‍ അറസ്റ്റില്‍

തൃശൂര്‍ : 50 രൂപയുടെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസില്‍ 3 പേര്‍ പൊലീസ് പിടിയില്‍. ഒല്ലൂര്‍ കുരിയച്ചിറ മരത്തറയില്‍ ഉണ്ണിക്കൃഷ്ണന്‍ (47), ചാവക്കാട് ഒരുമനയൂര്‍ കാരേക്കാട് വലിയകത്തു തോട്ടുങ്ങഴ്! ഫൈസല്‍ (36), വെങ്ങിണിശേരി കാര്യാടന്‍ ഷിജു (35) എന്നിവരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. മനക്കൊടി മാമ്പുള്ളില്‍ രാജേഷാണ് (50) കൊല്ലപ്പെട്ടത്. പടിഞ്ഞാറേക്കോട്ടയിലെ കള്ളുഷാപ്പില്‍ മദ്യപിക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റില്‍നിന്നു രാജേഷ് 50 രൂപ മദ്യപിക്കാന്‍ എടുത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കണ്ടെത്തി.

3ന് രാത്രി 9ന് പടിഞ്ഞാറേക്കോട്ടയിലെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്‌സിലാണ് രാജേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് 2 ദിവസം മുന്‍പു ഇവരെല്ലാവരും ചേര്‍ന്ന!ു കള്ളുഷാപ്പിലിരുന്നു മദ്യപിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റില്‍നിന്നു രാജേഷ് ബലംപ്രയോഗിച്ച് 50 രൂപ എടുത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇനി പടിഞ്ഞാറേക്കോട്ട ഭാഗത്തേക്കു വരരുതെന്നു രാജേഷിനെ പ്രതികള്‍ താക്കീതു ചെയ്തു.

എന്നാല്‍, 3 ന് വൈകിട്ടു പടിഞ്ഞാറേക്കോട്ടയിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ എത്തിയ രാജേഷിനെ പ്രതികള്‍ നിലത്തിട്ടു ക്രൂരമായി ചവിട്ടി. കത്രിക കൊണ്ടു കുത്തുകയും ചെയ്തു. രാജേഷ് ബോധരഹിതനായതോടെ സംഘം മുങ്ങി. ചവിട്ടേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment