ഭാര്യയും മക്കളും രോഗമുക്തരായി; ആശ്വാസ വാര്‍ത്ത പങ്കുവച്ച് അഫ്രീദി

ഇസ്ലാമാബാദ്: ഭാര്യയും രണ്ട് മക്കളും കോവിഡ് മുക്തരായെന്ന ആശ്വാസ വാര്‍ത്ത പങ്കുവെച്ച് പാക്ക് മുന്‍ താരം ഷാഹിദ് അഫ്രീദി. ഭാര്യയും മക്കളായ അഖ്‌സ, അന്‍ഷ എന്നിവര്‍ക്കുമാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചതായും എന്നാല്‍ അവര്‍ക്ക് നിലവില്‍ കോവിഡ് നെഗറ്റീവായതായും താരം ട്വിറ്ററിലുടെ വ്യക്തമാക്കി.

കഴിഞ്ഞ ജൂണ്‍ 13 നാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചെന്ന് രവാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. വേഗം സുഖം പ്രാപിക്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നും അദേഹം ട്വീറ്റ് ചെയ്തിരുന്നു. അടുത്തിടെ പാക്ക് ക്രിക്കറ്റ് ടീമിലെ പത്ത് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

follow us: PATHRAM ONLINE

pathram:
Leave a Comment