പ്രേമവിവാഹം; 22-ാം ദിവസം നവ വരന്‍ തൂങ്ങി മരിച്ചു

പാമ്പാടി : നവ വരനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന്‍ (23) ആണ് മരിച്ചത്. 22 ദിവസം മുന്‍പായിരുന്നു പയ്യപ്പാടി സ്വദേശിനിയും ആയി റോബിന്റെ വിവാഹം. ഇന്നലെ രാവിലെ പരീക്ഷ എഴുതാനായി ഭാര്യയെ റോബിന്‍ കോളജില്‍ കൊണ്ടാക്കിയിരുന്നു.

വൈകിട്ടു റോബിനെ കാണാത്തതിനെ തുടര്‍ന്നു നോക്കുമ്പോഴാണ് അടുക്കളയില്‍ തൂങ്ങി മരിച്ചു നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രേമ വിവാഹം ആയിരുന്നെന്നും ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നതുമായി പൊലീസ് പറഞ്ഞു.

pathram:
Leave a Comment