ചൈനീസ് ഉപകരണങ്ങള്‍ക്ക് ‘വൈറസ്’ പരിശോധന

ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഊര്‍ജ ഉപകരണങ്ങള്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ആര്‍.കെ. സിങ്. സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി സോളര്‍ മൊഡ്യൂളുകള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 25 ശതമാനവും സോളര്‍ സെല്ലുകള്‍ക്ക് 15 ശതമാനവും ഇറക്കുമതി ചുങ്കം ചുമത്തും. ഊര്‍ജ മേഖലയില്‍ ഉപയോഗിക്കുന്ന ചൈനീസ് ഉല്‍പന്നങ്ങളില്‍ മാല്‍വെയര്‍, ട്രോജന്‍ വൈറസ് എന്നിവയുടെ സാന്നിധ്യം പരിശോധിക്കുന്നതോടൊപ്പം ഗുണനിലവാരം ഉറപ്പുവരുത്തുകയുമാണു ലക്ഷ്യം.
തന്ത്രപ്രധാന മേഖല എന്ന നിലയ്ക്ക് ഊര്‍ജമേഖലയെ ശത്രുരാജ്യങ്ങളുടെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്നു സംരക്ഷിക്കേണ്ടതുണ്ട്.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യങ്ങളില്‍ നിന്ന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ മുന്‍കൂട്ടി സര്‍ക്കാരിന്റെ അനുമതി വാങ്ങണം. ഊര്‍ജമേഖലയിലെ ഉപകരണങ്ങളില്‍ ദൂരെയിരുന്ന് നിയന്ത്രിക്കാവുന്ന മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കര്‍ശന പരിശോധനയുണ്ടാകുമെന്നും ആര്‍.കെ. സിങ് പറഞ്ഞു.

pathram:
Related Post
Leave a Comment