ന്യൂഡല്‍ഹി : ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണു താനെന്നും പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും യുപി സര്‍ക്കാരിനോടു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കാന്‍പുരിലെ ശിശുക്ഷേമ കേന്ദ്രത്തില്‍ 2 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായെന്ന വാര്‍ത്ത സമൂഹമാധ്യമത്തില്‍ പങ്കുവച്ച പ്രിയങ്ക സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന ബാലാവകാശ സമിതി നോട്ടിസ് അയച്ചതിനു പിന്നാലെയാണു പ്രിയങ്കയുടെ വെല്ലുവിളി.
പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി നോട്ടിസ് അയച്ച സമിതി 3 ദിവസത്തിനകം മറുപടി നല്‍കാന്‍ പ്രിയങ്കയോട് ആവശ്യപ്പെട്ടു. ‘എന്നെ ഭീഷണിപ്പെടുത്തി യുപി സര്‍ക്കാര്‍ വെറുതേ സമയം കളയുകയാണ്. ഇനിയും സത്യങ്ങള്‍ തുറന്നുപറയും. ഞാന്‍ ഇന്ദിരയുടെ കൊച്ചുമകളാണ്’ പ്രിയങ്ക പറഞ്ഞു.
follow us pathramonline
Leave a Comment