മലപ്പുറത്ത് സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി 17 വയസ്സുകാരന്‍

മലപ്പുറം: സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി 17 വയസ്സുകാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു (സിഡബ്ല്യുസി) മുന്‍പില്‍. ഇതിന്റെ പേരില്‍ കുടുംബാംഗങ്ങളോടു വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗണ്‍സിലര്‍ മുഖേന കണ്ടെത്തി സിഡബ്ല്യുസിക്ക് മുന്‍പില്‍ ഹാജരാക്കുകയായിരുന്നു.

കുട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലേക്കുള്ള പരിവര്‍ത്തന ദശയിലാണെന്നു വിലയിരുത്തിയ ചെയര്‍മാന്‍ പി.ഷാജേഷ് ഭാസ്‌കര്‍ ഒരു മാസത്തേക്കു ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണത്തില്‍ അയച്ചു.
വീട്ടില്‍നിന്നു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനുള്ള പക്വത തനിക്കുണ്ടെന്നും 17 വയസ്സുകാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആള്‍ക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നും വ്യക്തമാക്കി. കുട്ടിയെയും ബന്ധുക്കളെയും കൗണ്‍സലിങ്ങിന് വിധേയമാക്കുകയും വിശദമായി മൊഴിയെടുക്കുകയും ചെയ്തശേഷമാണ് കമ്മിറ്റി ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കല്‍ കുട്ടിയെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കി.

pathram:
Leave a Comment