ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തോക്ക് ലൈസന്‍സ് വേണമെന്നു മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയ സംഭവത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനെതിരെ കേസ്

കറ്റാനം : ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തോക്ക് ലൈസന്‍സ് വേണമെന്നു മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയ സംഭവത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡനത്തിനു പൊലീസ് കേസെടുത്തു. എന്നാല്‍, തോക്ക് ലൈസന്‍സ് വേണമെന്ന ആവശ്യം പരാതിക്കാരി പിന്നീട് ഉന്നയിച്ചില്ലെന്നു പൊലീസ് പറയുന്നു. ലൈസന്‍സ് സംബന്ധിച്ച് ഒട്ടേറെ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുടുംബ വഴക്കിനെപ്പറ്റിയുള്ള പരാതിയുടെ ഭാഗമായി തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ടെന്നേയുള്ളൂ എന്നും ആവശ്യം ഗൗരവമുള്ളതല്ലെന്നും ആണ് പൊലീസിന്റെ നിഗമനം.

ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ ഉപദ്രവിച്ചെന്നാണു സ്ത്രീയുടെ പരാതി. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ തോക്ക് ലൈസന്‍സ് വേണമെന്നായിരുന്നു ആവശ്യം. പരാതിയെപ്പറ്റി കുറത്തികാട് പൊലീസും പിങ്ക് പൊലീസും വീട്ടിലെത്തി അന്വേഷിച്ചിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിച്ചതിനാണ് കേസെടുത്തതെന്നു കുറത്തികാട് സിഐ സാബു പറഞ്ഞു. 4 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

pathram:
Related Post
Leave a Comment