കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിലും രൂപയുടെ മൂല്യത്തകര്‍ച്ചയിലും സ്വര്‍ണ്ണവില വീണ്ടും മറ്റൊരു റെക്കോഡിലേക്ക്. സംസ്ഥാനത്തെ പുതിയ വില പവന് 35,760 രൂപയാണ്. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. 35,520 ആയിരുന്നു ഇന്നലത്തെ വില. ജൂണ്‍ മാസത്തില്‍ സ്വര്‍ണ്ണവില കുതിച്ചു കയറുന്ന ഒരു ട്രെന്റാണ് വിപണിയില്‍ ദൃശ്യമാകുന്നത്. പവന് 240 രൂപയാണ് ഒറ്റദിവസം കൊണ്ടു കൂടിയത്.
എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വിലയാണിത്. ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ രേഖപ്പെടുത്തിയ 34, 160 ആയിരുന്നു ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. കോവിഡ് വൈറസ് ലോകത്തുടനീളം വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണ നിക്ഷേപത്തില്‍ ആള്‍ക്കാരുടെ താല്‍പ്പര്യം കൂടിയതാണ് ഇപ്പോഴത്തെ വില വര്‍ദ്ധനയ്ക്ക് കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോളമായി സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടി. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കുമായി രണ്ടു തവണയായാണ് സ്വര്‍ണ്ണവില ഉയര്‍ന്നത്.
ഇന്ത്യചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്. കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും മൂലം മറ്റ് വിപണികളിലുണ്ടായ അനിശ്ചിതത്വവും സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ആളുകള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങി. ആവശ്യം ഉയര്‍ന്നതോടെ വിലയിലും അതിന്റെ പ്രതിഫലനം ഉണ്ടായി.
follow us: PATHRAM ONLINE
Leave a Comment