ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് യു.എന്‍ അംഗീകാരം; ചർച്ചയിൽ മന്ത്രി പങ്കെടുക്കുന്നു (വീഡിയോ)

സംസ്ഥാന ആരോഗ്യവകുപ്പിന് യുണൈറ്റഡ് നേഷൻസിന്റെ (യുഎൻ) അംഗീകാരം. യുഎൻ ആഭിമുഖ്യത്തിൽ‌ സംഘടിപ്പിക്കുന്ന ‘യുണൈറ്റഡ് നേഷൻസ് പബ്ലിക്ക് സർവീസ് ഡേ 2020’ ദിനാചരണത്തിന്റെ ഭാഗമായുള്ള പാനൽ ചർച്ചയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുക്കുന്നു. പൊതുസേവകരും കോവിഡ് 19 മഹാമാരിയും എന്ന വിഷയത്തിലാണ് പാനൽ ചർച്ച. കോവിഡ് 19 പ്രതിരോധത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ച ലോക നേതാക്കളും വിദഗ്ധരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

കൊറിയൻ ആഭ്യന്തര സഹമന്ത്രി ഡോ. ഇന്‍ ജെയ് ലീ, ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ ക്യമോ, രാജ്യാന്തര നഴ്സിങ് കൗൺസിൽ പ്രസിഡന്റ് അന്നെറ്റ് കെന്നഡി, ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ തൊഴിൽ വിഭാഗം ഡയറക്ടർ ജിം കാംപെൽ, പബ്ലിക് സെർവീസ് ഇന്റർനാഷണൽ പ്രസിഡന്റ് റോസ പാവനെല്ലി എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

pathram:
Leave a Comment