ഇന്ന് (JUN 23) കൊല്ലം ജില്ലയില്‍ കോവീഡ് മൂലം ഒരാള്‍ മരണപ്പെടുകയുണ്ടായി. മയ്യനാട് സ്വദേശിയായ വസന്തകുമാറാണ് (68 വയസ്സ് ) മരണപ്പെട്ടത്. അദ്ദേഹം ജൂണ്‍ 10 ന് ഡല്‍ഹിയില്‍ നിന്നും നിസാമുദ്ദീന്‍ എക്സ്പ്രസ്സില്‍ S2 കോച്ചില്‍ (സീറ്റ് നമ്പര്‍ 36) എറണാകുളത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ കഴിയവെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെതുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും 17.06.2020 ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്ന് രാവിലെ 9.55 നാണ് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ശവസംസ്കാരം നടത്തി.
ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേർക്കാണ്. 2 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഹരിയാനയില്‍ നിന്നുമെത്തിയ ആളുമാണ്. തമിഴ്നാട്ടിലെ കടല വ്യാപാരിയുമായി ഉണ്ടായി എന്ന് സംശയിക്കുന്ന സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ മറ്റൊരു കേസുമുണ്ട്. ഇന്ന് ജില്ലയില്‍ 4 പേര്‍ രോഗമുക്തി നേടി
P 250 പെരിനാട് കുരീപ്പുഴ സ്വദേശിയായ 53 വയസുളള പുരുഷന്‍. ജൂണ്‍ 21 ന് ബഹ്റിനില്‍ നിന്നും വന്ദേ ഭാരത് AI 1754 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 21 B) തിരുവനന്തപുരത്തെത്തി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 251 ഇളമാട് ചെറുവക്കല്‍ സ്വദേശിയായ 52 വയസുള്ള സ്ത്രീ. ജൂണ്‍ 11 ന് ഹരിയാനയില്‍ നിന്നും മംഗള എക്സ്പ്രസ്സില്‍ (കോച്ച് നമ്പര്‍-B4 സീറ്റ് നമ്പര്‍ 67) എറണാകുളത്തും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഇന്നേ ദിവസം കോവിഡ് സ്ഥിരീകരിക്കുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 252 ഇളമാട് അമ്പലമുക്ക് സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 27 C) കൊച്ചിയിലും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 253 പുനലൂര്‍ സ്വദേശിയായ 65 വയസുളള പുരുഷന്‍. പുനലൂര്‍ പട്ടണത്തില്‍ മകനോടൊത്ത് കട നടത്തി വരികയായിരുന്നു. സ്കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡ് തടവുകാരനായിരിക്കെ നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
FOLLOW US: pathram online
Leave a Comment